Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇഷ്ടപ്പെട്ടിട്ടാണെങ്കിലും അത് വേണ്ട, പ്ലീസ്: സുഡാനിയുടെ സംവിധായകന്‍ പറയുന്നു

സുഡാനിയെ തകര്‍ക്കല്ലേ...

ഇഷ്ടപ്പെട്ടിട്ടാണെങ്കിലും അത് വേണ്ട, പ്ലീസ്: സുഡാനിയുടെ സംവിധായകന്‍ പറയുന്നു
, ചൊവ്വ, 27 മാര്‍ച്ച് 2018 (10:09 IST)
സോഷ്യല്‍ മീഡിയകളില്‍ എങ്ങും ഇപ്പോള്‍ സുഡാനി ആണ്. പ്രേക്ഷകരുടെ സ്വന്തം സുഡുമോന്‍. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയെ കുറിച്ചാണ് പറയുന്നത്. മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രത്തെ നശിപ്പിക്കരുതെന്ന് സംവിധായകന്‍ പറയുന്നു.
 
സിനിമയോട് തോന്നുന്ന ഇഷ്ടം കൊണ്ടായാലും തീയറ്ററില്‍നിന്നു ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്നാണ് സക്കറിയയുടെ അഭ്യര്‍ത്ഥന. സിനിമ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതിനിടയില്‍ ചിലര്‍ സിനിമയുടെ തീയറ്ററില്‍നിന്നു പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടുന്നുണ്ട്. ഇതിനെതിരെയാണ് സംവിധായകന്‍ സംസാരിച്ചത്. 
 
സിനിമയോടും ആ സീനുകളോടും തോന്നിയ ഇഷ്ടം കാരണമാണെങ്കിലും ഇങ്ങനെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതൊരു സ്പോര്‍ട്സ് സിനിമയല്ല, കളിയുടെ ആവേശത്തിനപ്പുറമുള്ള കുറെ ജീവിതങ്ങളാണെന്ന് സംവിധായകന്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിഷേകുമായി വഴിവിട്ട ബന്ധമുണ്ടെന്ന് സംശയിച്ചു: സല്‍മാനുമായുള്ള പ്രണയം തകരാനുണ്ടായ കാരണം വെളിപ്പെടുത്തി ഐശ്വര്യ റായ്