Webdunia - Bharat's app for daily news and videos

Install App

അച്ഛന് വേണ്ടി, ഒരു മകന്റെ സ്വപ്നം! - അതാണ് തൃശ്ശിവ പേരൂര്‍ ക്ലിപ്തം

മകന്റെ സിനിമയെന്ന സ്വപ്നം പൂവണിയുന്നതിനു മുന്‍പേ വിടവാങ്ങിയ അച്ഛന് സമര്‍പ്പിക്കുന്നു ഈ സിനിമ!

Webdunia
വെള്ളി, 11 ഓഗസ്റ്റ് 2017 (09:23 IST)
ആസിഫ് അലി നായകനായി എത്തുന്ന ‘തൃശ്ശിവ പേരൂര്‍ ക്ലിപ്തം’ എന്ന സിനിമ ഇന്ന് റിലീസാകുന്നു. നവാഗതനായ രതീഷ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പി.എസ് റഫീഖ് ആണ് തിരക്കഥയൊരുക്കുന്നത്. ആമേന്‍ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാക്കളായ ഫരീദ് ഖാന്റെയും ഷലീല്‍ അസീസിന്റെയും ഉടമസ്ഥതയിലുള്ള വൈറ്റ്സാൻഡ്സ് മീഡിയ ഹൗസ് ആണ് നിര്‍മാണം.
 
പണ്ട് മൈക്കിനു മുന്‍പിലെത്തുമ്പോ മുട്ടുകൂട്ടിയിടിച്ചിരുന്ന വെറുമൊരു സാധാരണക്കാരന്റെ സിനിമയാണിതെന്ന് രതീഷ് കുമാര്‍ പറയുന്നു. എസ് എസ് എല്‍ സി പരീക്ഷയ്ക്ക് പോലും ഇത്രേം കനമില്ലാരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. ‘ഒരുപാടു പേരുടെ ഒരുപാട് കാലത്തെ, കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ സിനിമ. ഞങ്ങളുടെ ഏറെക്കാലത്തെ ചൂടും വിയര്‍പ്പും രക്തവുമൊക്കെയാണ് ഇതിലെ കഥാപാത്രങ്ങള്‘ ‍. 
 
‘ആദ്യാക്ഷരം പറഞ്ഞു തന്ന ഗുരുനാഥന്‍ മുതല്‍ ഇന്നോളം നാടകത്തിലും സിനിമയിലും ജീവിതത്തിലും കൈ പിടിച്ചു നടത്തിയ എല്ലാ ഗുരുക്കന്മാർക്കും ഈ ചിത്രം സമര്‍പ്പിക്കുന്നു.ഒപ്പം, മകന്റെ സിനിമയെന്ന സ്വപ്നം പൂവണിയുന്നതിനു മുൻപേ വിടവാങ്ങിയ അച്ഛനും..‘- രതീഷ് പറയുന്നു.
 
തൃശ്ശൂര്‍ നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലേക്കു അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. നാടന്‍ കഥാപാത്രമായാണ് ആസിഫ് ചിത്രത്തില്‍ എത്തുക. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍‌ നായികയായി എത്തുന്നത്. സറീന വഹാബ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രവാദിനികളെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരെ ജനക്കൂട്ടം കൊലപ്പെടുത്തി; സംഭവം ബീഹാറില്‍

Nipah Virus: സംസ്ഥാനത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേര്‍, ഹൈറിസ്‌ക് വിഭാഗത്തില്‍ 27 പേര്‍

വൃദ്ധസദനത്തിലെ പ്രണയം; വിജയരാഘവനും സുലോചനയും ഇനി ഒന്നിച്ച്, വിവാഹം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം

പാക് ചാരവൃത്തി ആരോപിക്കപ്പെട്ട് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സര്‍ക്കാര്‍ ക്ഷണപ്രകാരം; വിവരാവകാശ രേഖകള്‍

വെള്ളപ്പൊക്കത്തില്‍ ഹിമാചലിലെ സഹകരണ ബാങ്ക് മണ്ണിനടിയില്‍; കോടികളുടെ സ്വര്‍ണത്തിനും പണത്തിനും കാവല്‍ നിന്ന് ജനങ്ങള്‍

അടുത്ത ലേഖനം
Show comments