'അച്ഛാ ദിലീപേട്ടനല്ല, ദിലീപേട്ടന്‍ അങ്ങനെ ചെയ്യില്ല’ - കരഞ്ഞു പറയുന്ന കാവ്യയുടെ ഫോണ്‍ സംഭാഷണം പുറത്ത്?!

കാവ്യയുടെ സഹോദരന്റെ കല്യാണത്തിനു പള്‍സര്‍ സുനി എത്തിയിരുന്നു! - ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

Webdunia
ശനി, 2 സെപ്‌റ്റംബര്‍ 2017 (12:36 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ മാഡം കാവ്യാ മാധവന്‍ ആണെന്ന് കഴിഞ്ഞ ദിവസം സുനി മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസെന്നാണ് സൂചന. സുനി കാവ്യയുടെ ലക്ഷ്യയില്‍ എത്തിയതിനു സാക്ഷിമൊഴികളും പൊലീസിനു ലഭിച്ചു. 
 
കാവ്യയ്ക്ക് സുനിയെ പരിചയമുണ്ടെന്നും ഇവര്‍ തമ്മില്‍ വര്‍ഷങ്ങളായുള്ള ബന്ധമാണുള്ളതെന്നും വ്യക്തമാകുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാവ്യയുടെ സഹോദരന്റെ കല്യാണത്തിനു സുനി വന്നിരുന്നുവെന്ന് പൊലീസ്. വീഡിയോ ആല്‍ബത്തില്‍ സുനിയെ കാണാമെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം, അന്ന് കാവ്യയുടെ വീട്ടില്‍ സുനി എത്തിയതിനു തെളിവും ലഭിച്ചിട്ടുണ്ട്. 
 
സുനിയുടെ ബൈക്കിന്റെ നമ്പറും മൊബൈല്‍ നമ്പറും വില്ലയുടെ സെക്യൂരിറ്റി അന്നത്തെ രജിസ്റ്ററില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. സുനി കാവ്യയുടെ പിതാവിനെ ‘മാധവേട്ടാ..’ എന്നായിരുന്നു വിളിച്ചിരുന്നതെന്നും തെളിവുകള്‍ ഉണ്ട്. ദിലീപിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത 2013 മുതല്‍ സുനി ദിലീപുമായും കാവ്യയുമായും ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് പൊലീസിന്റെ പക്ഷം. 
 
അതേസമയം, കാവ്യയുടെ ഫോണ്‍ സംഭാഷങ്ങള്‍ എല്ലാം പൊലീസിനു ലഭിച്ചിട്ടുണ്ട്. കാവ്യയുടെ അച്ഛന്‍ വിളിച്ചപ്പോള്‍ ‘അച്ഛാ.. ദിലീപേട്ടനല്ല, ദിലീപേട്ടന്‍ അങ്ങനെ ചെയ്യില്ല’ എന്നായിരുന്നു കാവ്യയുടെ പ്രതികരണം. ശേഖരിച്ച ഫോണ്‍ സംഭാഷണങ്ങളില്‍ കൂടുതലും കാവ്യയുടെ പൊട്ടിക്കരച്ചിലാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഏതായാലും കേസില്‍ ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് തേങ്ങാ ചിപ്സിന് വന്‍ ഡിമാന്‍ഡ്; ദമ്പതികളുടെ പുതിയ ബിസിനസ് ട്രെന്‍ഡ്

ശബരിമല ശാന്തം; നിയന്ത്രണങ്ങള്‍ ഫലം കണ്ടു, സുഖദര്‍ശനം

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നാളെ

മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments