Webdunia - Bharat's app for daily news and videos

Install App

ഉര്‍വശിയോട് ദേഷ്യപ്പെട്ട ടാക്സി ഡ്രൈവര്‍!

‘നിങ്ങള്‍ പറഞ്ഞ ആ ഉര്‍വശി ഞാന്‍ തന്നെയാണ്’ - ടാക്സി ഡ്രൈവറോട് ഉര്‍വശി പറഞ്ഞത്

Webdunia
ശനി, 2 സെപ്‌റ്റംബര്‍ 2017 (11:46 IST)
ചെന്നൈയിലെ തിരക്കേറിയ നഗരത്തില്‍ ഒരിക്കല്‍ താന്‍ ഒറ്റപ്പെട്ട് പോയിട്ടുണ്ടെന്നും വീട്ടിലേക്കുള്ള വഴി അറിയാതെ പകച്ച് നിന്നിട്ടുണ്ടെന്നും നടി ഉര്‍വശി. അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സ്വന്തം വീട്ടിലേക്കുള്ള വഴി താന്‍ മറന്ന് പോയ സംഭവം ഉര്‍വശി വ്യക്തമാക്കിയത്. 
 
ചെന്നൈ എയര്‍പോര്‍ട്ടില്‍ ഒരിക്കല്‍ വൈകി എത്തേണ്ട സാഹചര്യം ഉണ്ടായി. എന്നെ കൊണ്ടുപോകേണ്ട കാര്‍ എത്തിയില്ല. കുറേ നെരം കാത്ത് നിന്നു. ഇരുട്ടായി തുടങ്ങിയപ്പോള്‍ ഒരപ്പൂപ്പന്റെ ടാക്സി വിളിച്ചു. താമസം അശോക് നഗറില്‍ ആയിരുന്നു. വഴി പറഞ്ഞ് കൊടുക്കാന്‍ അറിയില്ല. ആദ്യമായിട്ടാണ് ഒറ്റയ്ക്ക് ഇങ്ങനെ യാത്ര ചെയ്യേണ്ടി വന്നതെന്നും ഉര്‍വശി പറയുന്നു. 
 
തലയില്‍ ഷാള്‍ ഇട്ടിരുന്നു. രാത്രിയായതു കൊണ്ട് പുറകില്‍ ഇരിക്കുന്നത് ആരാണെന്ന് ഡ്രൈവര്‍ ശ്രദ്ധിച്ചില്ല. അതിനാല്‍ എന്നെ അയാള്‍ മനസ്സിലായില്ല. എവിടെ പോകണമെന്ന് ചോദിച്ചപ്പോള്‍ ‘അശോക് നഗര്‍‘ എന്ന് പറഞ്ഞു. അശോക് ചക്രം വരെ അറിയാം. അതുകഴിഞ്ഞ് അറിയില്ല. ലെഫ്റ്റോ റൈറ്റോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അന്തംവിട്ടു നിന്നു. പെട്ടു എന്ന് മനസ്സിലായി. 
 
പെട്ടന്നുദിച്ച ബുദ്ധിയില്‍ നടി ഉര്‍വശിയുടെ വീടിനടുത്ത് പോകണമെന്ന് പറഞ്ഞു. ഇതാദ്യമേ പറഞ്ഞാല്‍ പോരായിരുന്നോ എന്നായിരുന്നുവത്രെ ഓട്ടോക്കാരന്റെ പ്രതികരണം. ഈ വഴിയല്ല പോകേണ്ടതെന്നും അയാള്‍ ദേഷ്യത്തോടെ പറഞ്ഞു. വീടിനു മുന്നില്‍ എത്തിയപ്പോള്‍ ഞാന്‍ ഇറങ്ങി. വീട്ടിലേക്ക് നടന്നു. 
 
അപ്പോള്‍ പിന്നാലെ വന്ന് അയാള്‍ ഉറക്കെ പറഞ്ഞു, 'അമ്മാ ഇത് ഉര്‍വശി വീട്. നീങ്ക ഉങ്ക വീട്ട്ക്ക് പോ'. അപ്പോള്‍ വെളിച്ചത്തേക്ക് നിന്ന് തലയില്‍ നിന്നും ഷാള്‍ എടുത്ത് മാറ്റി എന്റെ മുഖം അയാള്‍ക്ക് കാണിച്ചു കൊടുത്തു. 'ആ ഉര്‍വശി ഞാന്‍ തന്നെയാണ്' അപ്പോള്‍ ആ പാവത്തിന്റെ മുഖത്ത് വിരിഞ്ഞ ഭാവം ഞാനൊരിക്കലും മറക്കില്ല. 'എന്നമ്മാ ഇത്.. സ്വന്തം വീട്ടിലേക്കുള്ള വഴി കൂടി..' മുഴുവന്‍ കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല.. ഓടി അകത്ത് കയറി. - ഉര്‍വശി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടാപ്പിങ്ങിനിടെ കടുവ കഴുത്തില്‍ കടിച്ചു കൊണ്ടുപോയി; മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

K Sudhakaran: 'പിന്നെ എന്തിനാ എന്നെ മാറ്റിയത്'; പൊട്ടിത്തെറിച്ച് സുധാകരന്‍, സതീശനു ഒളിയമ്പ്

ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല; കേരളത്തിലെ 55 മേല്‍ പാലങ്ങളുടെ മുഴുവന്‍ നിര്‍മ്മാണ ചെലവും വഹിക്കാന്‍ റെയില്‍വേ തീരുമാനിച്ചു

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, ഇനി കേസെടുത്താലും കുഴപ്പമില്ല: സിപിഎം നേതാവ് ജി സുധാകരന്‍

മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ ചെന്നിത്തലയും സതീശനും; രണ്ട് ഗ്രൂപ്പുകള്‍ സജീവം, മുതിര്‍ന്ന നേതാക്കള്‍ ആര്‍ക്കൊപ്പം നില്‍ക്കും?

അടുത്ത ലേഖനം
Show comments