അടുത്ത ജനപ്രിയന്‍ ബിജു മേനോന്‍ !
അടുത്ത ജനപ്രിയന്‍ ബിജു മേനോന്‍ തന്നെ; ഉറപ്പ്!
പൂജ റിലീസുകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ ഏതെന്നു ചോദിച്ചാല്‍ ആദ്യം പറയുന്നത് രാമലീല എന്നായിരിക്കും. തിയറ്ററിലെത്തിയ മറ്റ് ചിത്രങ്ങള്‍ രാമലീല തരംഗത്തില്‍ മുങ്ങിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് ഷെര്‍ലക് ടോംസ്.
ബിജു മേനോന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന സവിശേഷത. പ്രി പബ്ലിസിറ്റി ബഹളങ്ങള്‍ ഒന്നും ഇല്ലാതെ കുടുംബ പ്രേക്ഷകരെ തിയറ്ററിലേക്ക് എത്തിക്കാന്‍ സാധിച്ചു എന്നതായിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചിത്രം 12 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം കളക്ട് ചെയ്തത് 7.06 കോടിയാണ്.
ആദ്യത്തെ നാല് ദിവസം കൊണ്ട് ചിത്രം നേടിയത് 3.58 കോടി രൂപ സ്വന്തമാക്കിയിരുന്നു. ആദ്യ വാരം പിന്നിട്ടപ്പോള്‍ 5.53 കോടിയാണ് ചിത്രം നേടിയത്. ദിലീപ് നായകനായി എത്തിയ ടൂ കണ്‍ട്രീസ് എന്ന ചിത്രത്തിന് ശേഷം ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് ഷെര്‍ലക് ടോംസ്.