Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതെ, കുഞ്ഞുണ്ണി കുണ്ഠിതനാണ്! - ഇത് ഒരു പ്രിന്‍സ് ജോയി സ്വപ്നം!

സിനിമാമോഹിയുടെ സ്വപ്നം പൂവണിയുന്നു!

അതെ, കുഞ്ഞുണ്ണി കുണ്ഠിതനാണ്! - ഇത് ഒരു പ്രിന്‍സ് ജോയി സ്വപ്നം!
, തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (09:15 IST)
സിനിമ എന്നത് നടന്റെ മാത്രം സൃഷ്ടിയല്ല - സംവിധായകന്റെ കൂടി മേഖലയാണ്. യൂത്ത് ഐക്കണ്‍ സണ്ണി വെയ്നെ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'കുഞ്ഞുണ്ണി കുണ്ഠിതനാണ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സണ്ണി വെയ്ന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.
 
എട്ടുകാലി, ഞാന്‍ സിനിമാമോഹി എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്ത പ്രിന്‍സിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ‘കുഞ്ഞുണ്ണി കുണ്ഠിതനാണ്’.  കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തില്‍ ദീപു കരുണാകരന്റെയും മിഥുന്‍ മാനുവല്‍ തോമസിന്റെ അലമാര എന്ന ചിത്രത്തിലേയും അസിസ്റ്റന്റ് ആയിരുന്നു പ്രിന്‍സ്.  
 
നവീന്‍ ടി മണിലാല്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കന്നത് പ്രിസം എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പ്രേംലാല്‍ പട്ടാഴി, അനുരാജ് രാജന്‍‍, രതീഷ് രാജന്‍ എന്നിവരാണ്. പുറത്തിറങ്ങി അധികം വൈകാതെ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിവിനെ അറിയില്ലെന്ന് പറഞ്ഞാല്‍ അത്ര വിഷമിക്കാനൊന്നുമില്ല, മമ്മൂട്ടിയും മോഹന്‍ലാലും ആരാ? - ശാന്തി കൃഷ്ണ ചോദിക്കുന്നു