Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനുരാഗ് കശ്യപിനൊപ്പമുള്ള ‘ഈ പെണ്‍കുട്ടി’ ആരാണ്?

അനുരാഗ് കശ്യപിനൊപ്പമുള്ള ‘ഈ പെണ്‍കുട്ടി’ ആരാണ്?
, ബുധന്‍, 14 ജൂണ്‍ 2017 (20:39 IST)
ഡാര്‍ക്ക് ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമാലോകത്ത് സ്വന്തമായ മേല്‍‌വിലാസമുണ്ടാക്കിയ സംവിധായകനാണ് അനുരാഗ് കശ്യപ്. ഇപ്പോള്‍ അനുരാഗ് വാര്‍ത്തകളില്‍ നിറയുന്നത് തന്‍റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ കൊണ്ടല്ല. പുതിയ പ്രണയിനിയായ ശുഭ്ര ഷെട്ടിയുമൊത്തുള്ള ഫോട്ടോകളിലൂടെയാണ്.
 
അനുരാഗ് കശ്യപ് തന്നെയാണ് ഇരുവരും ഇഴുകിച്ചേര്‍ന്നുള്ള ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. എന്തായാലും ചിത്രങ്ങള്‍ വൈറലായി മാറി. ഒപ്പം കമന്‍റുകളുടെ പെരുമഴയും.
 
44കാരനായ അനുരാഗ് കശ്യപിന്‍റെ പുതിയ കാമുകി ശുഭ്ര ഷെട്ടിക്ക് 22 വയസാണ് പ്രായം. പകുതി പ്രായം മാത്രമുള്ള പെണ്‍കുട്ടിയുമായുള്ള ബന്ധത്തിനെതിരെ കമന്‍റുകളിലൂടെ ചിലര്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
webdunia
 
എന്നാല്‍ കൂടുതല്‍ പേരും ഈ ചിത്രങ്ങളിലെ ആഴത്തിലുള്ള പ്രണയഭാവവും സൌന്ദര്യവുമൊക്കെയാണ് പരാമര്‍ശിച്ചിരിക്കുന്നത്. 
 
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അനുരാഗ് കശ്യപിന്‍റെ പ്രൊഡക്ഷന്‍ ഹൌസിലെ ജീവനക്കാരിയാണ് ശുഭ്ര ഷെട്ടി. ന്യൂയോര്‍ക്കിലെ തെരുവില്‍ ഇരുവരും ലിപ്‌ലോക്ക് ചുംബനം നടത്തുന്ന ഒരു ചിത്രം കഴിഞ്ഞ ജൂലൈയില്‍ വൈറലായിരുന്നു.
 
മുമ്പ് രണ്ടുതവണ അനുരാഗ് കശ്യപ് വിവാഹിതനായിട്ടുണ്ട്. ആര്‍തി ബജാജ്, കല്‍കി കൊക്‍ലിന്‍ എന്നിവരായിരുന്നു അനുരാഗിന്‍റെ മുന്‍ പങ്കാളികള്‍.
webdunia
 
ബ്ലാക് ഫ്രൈഡേ, നോ സ്മോക്കിംഗ്, ദേവ് ഡി, മുംബൈ കട്ടിംഗ്, ഗുലാല്‍, ദാറ്റ് ഗേള്‍ ഇന്‍ യെല്ലോ ബൂട്ട്‌സ്, ഗാംഗ്സ് ഓഫ് വസിപ്പൂര്‍, ബോംബെ ടാക്കീസ്, അഗ്ലി, ബോംബെ വെല്‍‌വെറ്റ്, രാമന്‍ രാഘവ് 2.0 തുടങ്ങിയവയാണ് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി 25 ദിവസം മമ്മൂട്ടി ഇരുമ്പഴിക്കുള്ളില്‍ !