Webdunia - Bharat's app for daily news and videos

Install App

'അയാളെന്നെ കിടപ്പറയിലേക്ക് വിളിച്ചാനയിച്ച പെണ്ണായി ചിത്രീകരിച്ചു' - നവാസുദ്ദീൻ സിദ്ദിഖിനെതിരെ നിഹാരിക

ആരോപണങ്ങൾ തള്ളി നിഹാരിക

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (14:50 IST)
ബോളിവുഡിലെ സൂപ്പര്‍ താരമായ നവാസുദ്ദീന്‍ സിദ്ദിഖിനെതിരെ നടിയും മോഡലുമായ നിഹാരിക സിങ്. നവാസുദ്ദീന്റെ ആത്മകഥയായ ആന്‍ ഓര്‍ഡിനറി ലൈഫ്: എ മെമ്മോയറിൽ എന്നതിൽ തന്നെ കുറിച്ച് എഴുതിയതെല്ലാം കെട്ടിച്ചമച്ച കഥകളാണെന്നും ഒരു സ്ത്രീയായ തന്നെ അപമാനിക്കുന്നതാണെന്നും നിഹാരിക പറഞ്ഞു. 
 
നവാസുമായി എനിക്ക് കുറഞ്ഞ കാലത്തെ ബന്ധമുണ്ടായിരുന്നു. മാസങ്ങള്‍ മാത്രമാണ് അത് നീണ്ടു നിന്നത്. പക്ഷെ ഇന്ന് അയാളെന്നെ മെഴുകുതിരികള്‍ കത്തിച്ച് മൃദുലമായ രോമക്കുപ്പായമിട്ട് കിടപ്പറയിലേക്ക് വിളിച്ചാനയിച്ച പെണ്ണായി ചിത്രീകരിച്ചിരിക്കുകയാണ്. എന്നാൽ എനിക്കിതെല്ലാം കേട്ട് ചിരിയാണ് വരുന്നതെന്നും നിഹാരിക പറയുന്നു
 
കഴിഞ്ഞ ആഴ്ച നവാസുദ്ദീന്‍ നടത്തിയൊരു വെളിപ്പെടുത്തല്‍ സിനിമാലോത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.  
നിഹാരികയുമായി തനിക്കുണ്ടായിരുന്നത് വഴിവിട്ട ബന്ധമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒരു ദിവസം നൃത്തരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് നിഹാരികയ്ക്ക് വല്ലായ്മ തോന്നിയത്. ഇത് മനസ്സിലാക്കിയ സംവിധായകന്‍ കട്ട് പറഞ്ഞു. 
 
എന്താണ് സംഭവിച്ചതെന്നറിയാന്‍ താന്‍ പലതവണ ശ്രമിച്ചിരുന്നു. എന്നാല്‍ അന്നൊന്നും സാധിച്ചില്ല. മുന്‍പ് നന്നായി ഇടപഴകിയിരുന്ന അവര്‍ പെട്ടെന്ന് താനുമായുള്ള സംസാരവും കുറച്ചിരുന്നു. നിരന്തരമായ ശ്രമത്തിനൊടുവില്‍ അവര്‍ പഴയത് പോലെ സംസാരിക്കാനും ഇടപഴകാനും തുടങ്ങി. ഇതോടെയാണ് തനിക്ക് സമാധാനമായതെന്ന് നവാസുദ്ദീന്‍ സിദ്ദിഖി കുറിച്ചിട്ടുണ്ട്.
 
താനുമായി നല്ല സൗഹൃദത്തിലായിരുന്ന നിഹാരികയെ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ അവര്‍ താനുണ്ടാക്കിയ ഭക്ഷണവും കഴിച്ച് മടങ്ങുന്നതിനിടയില്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. നിഹാരികയുടെ ക്ഷണപ്രകാരം താന്‍ അവരുടെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് അവരുമായി ശാരീരികമായി ഒന്നായെന്ന് താരം വെളിപ്പെടുത്തി.
 
ഒന്നര വര്‍ഷത്തോളം നീണ്ടു നിന്ന പ്രണയം തുടങ്ങിയത് അവിടെ വെച്ചായിരുന്നുവെന്നും താരം പറയുന്നു.പ്രണയാതുരമായ നിമിഷങ്ങളും സംഭാഷണങ്ങളും ആഗ്രഹിച്ചിരുന്നു അവള്‍. ആത്മാര്‍ത്ഥമായ സ്‌നേഹമായിരുന്നു അവളുടേത്. എന്നാല്‍ തന്റെ ലക്ഷ്യം മറ്റൊന്നായിരുന്നുവെന്നാണ് താരം പറയുന്നത്. പിന്നീട് അത് മനസിലാക്കിയ അവള്‍ ഈ ബന്ധം അവസാനിപ്പിക്കാമെന്ന് പറഞ്ഞുവെന്നും താരം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments