അവസരങ്ങൾ വേണമെങ്കിൽ കിടക്ക പങ്കിടാൻ പറഞ്ഞിട്ടുണ്ട്, അനുഭവം മലയാള സിനിമയിൽ നിന്നും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാർവതി
അവസരം വേണമെങ്കിൽ കിടക്ക പങ്കിടണമെന്ന് പറഞ്ഞു, മലയാള സിനിമയിൽ നടക്കുന്നത് ഇതൊക്കെയോ?; പാർവതി തുറന്നു പറയുന്നു...
സിനിമയിൽ അവസരം വേണമെങ്കിൽ ചില ഒത്തുതീർപ്പുകൾ ചെയ്യേണ്ടി വരുമെന്ന് ചിലർ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്ന് നടി പാർവതി. കൂടെ കിടന്നാൽ അവസരങ്ങൾ നൽകാമെന്ന് പറഞ്ഞത് മലയാള സിനിമയിൽ നിന്നുമാണെന്നും താരം വ്യക്തമാക്കുന്നു. ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിക്കിടെയാണ് പാര്‍വ്വതി വെളിപ്പെടുത്തല്‍ നടത്തിയത്. മലയാള സിനിമയില്‍ 'കാസ്റ്റിങ്ങ് കോച്ച്' ഉണ്ട്. വളരെ മുതിര്‍ന്ന ആളുകളില്‍ നിന്നാണ് ഈ അനുഭവം ഉണ്ടായിട്ടുള്ളതെന്നും നടി പറയുന്നു.
ഇതൊക്കെ കേൾക്കുമ്പോൾ എന്തുകൊണ്ടാണ് എല്ലാവരും ഷോക്ക് ആകുന്നതെന്ന് അറിയില്ല. എല്ലായിടത്തും നടക്കുന്ന ഒരു വസ്തുതയാണെന്നും താരം വ്യക്തമാക്കുന്നു. അത്തരത്തിൽ ചോദ്യങ്ങൾ വന്നപ്പോൾ അത് നിരസിച്ചതിനാലാകം കുറച്ച് വർഷം സിനിമകൾ ഒന്നും ഇല്ലാതിരുന്നതെന്നും പാർവതി പറയുന്നു. അങ്ങനെ തന്നോട് പറഞ്ഞവരുടെ കൂടെ ഞാൻ വർക്ക് ചെയ്തിട്ടില്ല, അതിനി നടനായാലും സംവിധായകരായാലും. പാർവതി പറയുന്നു.
ഒത്തുതീർപ്പിനും വഴങ്ങിക്കൊടുക്കലിനും യെസ് പറയാതെ, അതിനോട് വലിയൊരു നോ പറഞ്ഞ് മനസാക്ഷിക്കുത്തില്ലാതെ നന്നായി ഉറങ്ങണം, ജീവിക്കണം എന്ന് പറയുന്ന പാർവ്വതിയെപ്പോലുള്ളവർ സിനിമാ മേഘലയിൽ കുറവാണ്. ഈ ഇഛാശക്തിക്കും ധൈര്യത്തിനും അതിലൂടെയുള്ള ഈ ഉറച്ച നിലപാടും ഒരുപക്ഷേ മറ്റു പെൺകുട്ടികൾക്ക് ധൈര്യം പകരുന്നതായിരിക്കും.
സമൂഹവും പ്രത്യേകിച്ച് പുരുഷൻമാർ മനസ്സിലാക്കണ്ടതും അഗികരിക്കണ്ടതും ആയ ഒരു പാട് കാര്യങ്ങൾ പാർവതി പറയുന്നുണ്ട്. ടേക്ക് ഓഫ് എന്ന സിനിമ സംവിധായകന്‍ രാജേഷ് പിള്ളയുടെ മരണത്തെയാണ് തോല്‍പിക്കുന്നതെന്ന് താരം വ്യക്തമാക്കുന്നു. രാജേഷിനെ ഞങ്ങളില്‍ നിന്ന് അകറ്റാന്‍ മരണത്തിനാവില്ല. മരണത്തിന് ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. രാജേഷ് മരിക്കുന്ന ദിവസമാണ് ടേക്ക് ഓഫിന്റെ കോര്‍ ടീം രൂപപ്പെടുന്നതെന്നും പാര്‍വ്വതി പറഞ്ഞു.