ആ നടന്മാരുടെ പതനത്തിന് കാരണം മമ്മൂട്ടിയും മോഹന്‍ലാലും? - നടി വെളിപ്പെടുത്തുന്നു
റഹ്മാന്റെ തകര്‍ച്ചയ്ക്ക് പിന്നില്‍?
ഒരു കാലത്ത് മലയാളത്തിലെ ചെറുപ്പക്കാരുടെ ഹരമായിരുന്നു റഹ്മാന്‍. മലയാള സുനിമയില്‍ മിന്നിക്കയറിയ റഹ്മാന്റെ അവസരങ്ങള്‍ പതുക്കെ പതുക്കെ ഇല്ലാതായി. മമ്മൂട്ടി വെല്ലുവിളിയായി റഹ്മാന്‍ മാറുമെന്ന് വരെ പ്രവാചകര്‍ വിധിയെഴുതി. അതുപോലെ തന്നെയാണ് ശങ്കറും. ശങ്കറിന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയത് മോഹന്‍ലാല്‍ ആണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
റഹ്മാന്റെ അധഃപതനത്തിന് മമ്മൂട്ടിയും ശങ്കറിന്റേതിന് മോഹന്‍ലാലും കാരണമായെന്ന ആരോപണത്തിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യ ലക്ഷ്മി. അവരുടെ തകര്‍ച്ചയ്ക്ക് കാരണം അവരുടെ തന്നെ ശബ്ദമാണെന്നാണ് ഭാഗ്യ ലക്ഷ്മിയുടെ വാദം.
സ്വന്തം കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ശബ്ദം നല്‍കിയിരുന്നില്ല. അതുകൊണ്ടാണ് റഹ്മാനും ശങ്കറിനും ഇന്റസ്ട്രിയില്‍ വേണ്ട വിധം വിജയം നേടാന്‍ കഴിയാതെ പോയത് എന്ന് ഭാഗ്യലക്ഷ്മി പറയുന്നുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവസരങ്ങ ഒരുപാട് ആയപ്പോള്‍ ഇരുവരും തമിഴിലേക്കും ചെക്കേറി. സിനിമകള്‍ പരാജയമായതോടെ അവസരങ്ങള്‍ കുറയുകയായിരുന്നു.