ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം? :പദ്മപ്രിയ
ദിലീപിനെതിരെ നടന്നത് ഒരു സ്രോറിയോ? - പദ്മപ്രിയ പറയുന്നു
മലയാള സിനിമയില്‍ കാസ്റ്റിങ് കൌച്ച് ഉണ്ടെന്ന് നടി പദ്മപ്രിയ. പഴയകാലമല്ല ഇതെന്നും പുതിയ ജനറേഷന്‍ അതിനൊന്നും നിന്നുതരില്ലെന്നും പുരുഷന്മാര്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും പദ്മപ്രിയ വ്യക്തമാക്കി. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി സിനിമയിലെ കാസ്റ്റിങ് കൌച്ചിനെ കുറിച്ച് വ്യക്തമാക്കുന്നത്.
നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ചും പദ്മപ്രിയ പ്രതികരിച്ചു. രണ്ടാളേയും തനിക്കറിയാമെന്ന് പദ്മപ്രിയ പറയുന്നു. ‘അങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോകുന്ന സ്ത്രീയുടെ മാനസികാവസ്ഥ ആലോചിച്ചിട്ടുണ്ടോ. കുറ്റമാരോപിക്കപ്പെട്ട നടന്റെ കാര്യമോ? അതൊരു സ്റ്റോറിയാണോ എന്ന് ആര്‍ക്കറിയാം? എന്തായാലും ഈ സംഭത്തോടെ സിനിമയിലെ പല കാര്യങ്ങളും പുറത്തുവന്നു‘.- പദ്മപ്രിയ പറയുന്നു.
മോശം നടിമാര്‍ കിടക്ക പങ്കിട്ടുണ്ടാകാമെന്ന് പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്താണ് പറയേണ്ടത്. ഏതായാലും ഇത്തരം അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ലെന്ന് പദ്മപ്രിയ പറയുന്നു. സിനിമയില്‍ കാസ്റ്റിങ് കൌച്ചിങ് ഇല്ലെന്നും പിന്നെ നടിമാര്‍ മോശമാണെങ്കില്‍ അവര്‍ കിടക്ക പങ്കിട്ടെന്ന് വരുമെന്നും നടനും അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പദ്മപ്രിയയുടെ പ്രതികരണം.