Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാധകർ കാത്തിരുന്ന ആ ചിത്രത്തിന്റെ ഭാവിയെന്ത്? ആട് -2 വരില്ല!

ഷാജി പാപ്പന്റെ വഴിമുടക്കിയത് ആര്?

സിനിമ
, ബുധന്‍, 4 ജനുവരി 2017 (11:54 IST)
ആട് ഒരു ഭീകരജീവി- ഒരു മിഥുൻ മാനുവൽ തോമസ് ചിത്രം. മലയാളികൾ കാത്തിരിക്കുന്നത് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ്. ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഫ്രൈഡെ ഫിലിം ഹൗസ് നിര്‍മ്മിക്കാനിരിക്കെയാണ് അതിന്റെ നിർമാതാക്കളായ സാന്ദ്ര തോമസും വിജയ് ബാബുവും തെറ്റിപ്പിരിഞ്ഞു എന്ന വാർത്ത വന്നത്.
 
അക്ഷരാർത്ഥത്തിൽ ഈ വാർത്ത ഞെട്ടിച്ചത് ആരാധകരെയാണ്. ഷാജി പാപ്പന്റെ തുടർക്കഥ ഇനി ആര് നിർമിക്കും എന്നൊരു സംശയം കൂടി ആരാധകർക്കുണ്ട്. ഇനി ആട്- 2 ഭാഗം വരില്ലേ? എന്നും ചിലർ ചോദിയ്ക്കുന്നു. ഫ്രൈഡെ ഫിലിം ഹൗസിന്റെ വിക്കിപീഡിയ പേജ് കണ്ടത് കൊണ്ടാണ് ഇത്തരം സംശയങ്ങൾ ആരാധകർ ചോദിച്ച് തുടങ്ങിയത്.
 
ആട് മാത്രമല്ല, വേറെയും സിനിമകള്‍ ഫ്രൈഡെ ഫിലിം ഹൗസ് നിര്‍മിക്കാനിരിക്കവെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള ഈ വഴക്ക്. അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ നിര്‍മാണവും ഫ്രൈഡെ ഫിലിം ഹൗസ് ഏറ്റെടുത്തതായിരുന്നു. ലിജോ ജോസ് പെല്ലിശ്ശെരി സംവിധാനം ചെയ്യുന്ന അങ്കമാലി ഡയറീസാണ് മറ്റരു ചിത്രം. ഈ സിനിമകളുടെയൊക്കെ ഗതിയാണ് ഇപ്പോള്‍ ആരാധകരുടെ പ്രശ്‌നം.
 
webdunia
ഫ്രൈഡെ ഫിലിംസിന്റെ ഉടമസ്ഥതയെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. വിജയ് ബാബു സാന്ദ്രയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിയ്ക്കുന്നു എന്ന് പറഞ്ഞ് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് പൊലീസില്‍ പരാതി നല്‍കിയത്രെ. വിജയ് ബാബുവും കൂട്ടാളികളും സാന്ദ്രയെ മര്‍ദ്ദിച്ചുവത്രെ. മര്‍ദ്ദനമേറ്റ സാന്ദ്ര തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി എന്നാണ് വാര്‍ത്തകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുലിമുരുകനും കടന്ന് മോഹൻലാലിന്റെ സാഹസികത! ഈ വേട്ട, ഇതെങ്ങോട്ട്?