Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് നിവിന്‍ അന്നങ്ങനെ പറഞ്ഞത്; മഞ്ജിമ വ്യക്തമാക്കുന്നു !

ഇതൊക്കെ മുന്‍കൂട്ടി കണ്ടാണ് നിവിന്‍ പോളി അന്നങ്ങനെ പറഞ്ഞിരുന്നതെന്ന് മഞ്ജിമ !!

manjima mohan
, ചൊവ്വ, 20 ജൂണ്‍ 2017 (11:16 IST)
ബാലതാരമായാണ് മഞ്ജിമ മോഹന്‍ സിനിമയിലേക്കെത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ നായികയായി മഞ്ജിമ രംഗപ്രവേശം ചെയ്തത്. ഇരുകൈയ്യും നീട്ടിയാണ് താരത്തെ പ്രേക്ഷകര്‍ സ്വീകരിച്ചത്. മലയാള സിനിമയില്‍ മാത്രമല്ല തമിഴ് പ്രേക്ഷകരുടെയും പ്രിയതാരമായി മാറാനും മഞ്ജിമയ്ക്ക് കഴിഞ്ഞു. തമിഴകത്തു നിന്ന് ആദ്യ ഫിലിം ഫെയര്‍ പുരസ്‌കാരവും താരത്തിനെ തേടിയെത്തി.   
 
വടക്കന്‍ സെല്‍ഫിയില്‍ നിവിന്‍ പോളിയുടെ നായികയായിരുന്നു മഞ്ജിമ. ചിത്രം റിലീസായതിനു ശേഷം പല തരത്തിലുള്ള വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നത്. അഭിനയത്തിനുമപ്പുറം ശരീരത്തെ വരെ വിലയിരുത്തുന്ന തരത്തിലുള്ള കമന്റുകളായിരുന്നു വിമര്‍ശകര്‍ ഉന്നയിച്ചത്. ഇതിനെതിരെ ശക്തമായ മറുപടിയുമായി താരം രംഗത്തെത്തുകയും ചെയ്തിരുന്നു.  
 
ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ധാരാളം വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുമെന്ന് നിവിന്‍ പോളി പറഞ്ഞിരുന്നുവെന്ന് മഞ്ജിമ പറയുന്നു. വിമര്‍ശിക്കപ്പെടുമെന്ന് കരുതിയിരുന്നുവെങ്കിലും ഇത്രയധികമാവുമെന്ന് കരുതിയിരുന്നില്ലെന്നും ചിത്രത്തിന്റെ ക്ലൈമാക്‌സ് സീന്‍ പ്രത്യേകമെടുത്ത് വരെ ആളുകള്‍ പരിഹസിച്ചിരുന്നുവെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കുന്നു.
 
വിമര്‍ശനങ്ങളെ പോസിറ്റീവായി കാണുന്ന വ്യക്തിയാണ് താനെന്നാണ് മഞ്ജിമ പറയുന്നത്. എഴുതുന്ന ട്വീറ്റുകള്‍ക്കുള്ള മറുപടികളൊക്കെ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ പരിധി വിട്ടുള്ള കമന്റുകള്‍ കണ്ടാല്‍ താന്‍ പ്രതികരിക്കാറുണ്ടെന്നും മഞ്ജിമ പറഞ്ഞു. തടിയുടെ പേരിലും നിറത്തിന്റെ പേരിലുമൊക്കെ വിമര്‍ശിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. തടി വെയ്ക്കുന്നതും മെലിയുന്നതുമൊക്കെ വ്യക്തിപരമാണെന്നും താരം വ്യക്തമാക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമാ ചരിത്രം തിരുത്തിയെഴുതി ‘വില്ലന്‍’; റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡ് !