Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് ചരിത്രം!! ബാഹുബലി അതിവേഗത്തിൽ 500 കോടി ക്ലബിൽ!

ഈ ചരിത്രം തിരുത്തിക്കുറിക്കാൻ ഇനിയൊരിന്ത്യൻ സിനിമ ഉണ്ടാകുമോ?

ഇത് ചരിത്രം!! ബാഹുബലി അതിവേഗത്തിൽ 500 കോടി ക്ലബിൽ!
, ചൊവ്വ, 2 മെയ് 2017 (10:39 IST)
ഏപ്രിൽ 28ന് ലോകമെമ്പാടുമുള്ള 6500 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ബാഹുബലി 2 ചരിത്രം കുറിച്ച് മുന്നേറുകയാണ്. ചിത്രം പുറത്തിറങ്ങി ആദ്യരണ്ട് ദിവസം കൊണ്ട് തന്നെ 200 കോടിയാണ് ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമായി ബാഹുബലി നേടിയത്. 
 
റിലീസ് ചെയ്ത് വെറും 3 ദിവസം കൊണ്ട് സിനിമ 500 കോടി രൂപ കളക്ഷൻ നേടി എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിവേഗം 500 കോടി കളക്ഷനിൽ എത്തുന്ന ആദ്യ സിനിമയായി മാറുകയാണ് ബാഹുബലി 2 ഇതോടെ. ഒരാഴ്ച കൊണ്ട് 400 കോടിക്ക് മുകളിൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമ എന്ന റെക്കോർഡും ബാഹുബലി 2 സ്വന്തമാക്കിയിരിക്കുകയാണ്.
 
ഇതോടെ ബാഹുബലി 2 ഇന്ത്യന്‍ സിനിമയിലെ എല്ലാ റെക്കോഡുകളും തകര്‍ക്കുമെന്നാണ് പ്രവചനങ്ങൾ. ഹിന്ദി പതിപ്പിൽ നിന്ന് മാത്രം സിനിമ ഞായറാഴ്ച വരെ നേടിയതു 128 കോടി രൂപയെന്നാണ് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ സിനിമയെ 1000 കോടി എന്ന നേട്ടത്തിലേക്ക് നയിക്കുന്ന ആദ്യ സിനിമയാകും ബാഹുബലി 2 എന്നതിൽ സംശയമില്ല എന്നാണ് ഇതുവരെയുള്ള കളക്ഷൻ സൂചിപ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവസാന നിമിഷം വരെ ലിസി പിതാവിനെ കാണാൻ എത്തിയില്ല, വർക്കി മരണത്തിന് കീഴടങ്ങി