'ഇറങ്ങ് കഴുതേ വേഗം' - ഇർഫാൻ ഖാനോട് പാർവതി
പാർവതിയുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
മലയാളത്തിന്റെ പ്രിയതാരം പാർവതിയുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇർഫാൻ ഖാൻ നായകനാകുന്ന ചിത്രത്തിന്റെ പേര് ‘ഖരീബ് ഖരീബ് സിംഗിൾ’ എന്നാണ്. ഒരു റൊമാന്റിക് കോമഡി എന്റർടെയ്നറാണ് ചിത്രം.
തനൂജ ചന്ദ്രയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം നവംബര്‍ 10ന് ചിത്രം തീയേറ്ററുകളിലെത്തും.