Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇളയദളപതിക്ക് വേറിട്ടൊരു പിറന്നാള്‍ സമ്മാനവുമായി സണ്ണി വെയ്‌ന്‍; ഇത് ‘പോക്കിരി സൈമണ്‍’ സ്റ്റൈല്‍ !!!

ഇളയദളപതിക്ക് വേറിട്ടൊരു പിറന്നാള്‍ സമ്മാനവുമായി സണ്ണി വെയ്‌ന്‍; ഇത് ‘പോക്കിരി സൈമണ്‍’ സ്റ്റൈല്‍ !!!
, വ്യാഴം, 22 ജൂണ്‍ 2017 (11:54 IST)
ജൂണ്‍ 22, അതായത് ഇന്ന്, തമിഴകത്തിന്റെ സ്വന്തം ഇളയദളപതിയുടെ 43ാം പിറന്നാളാണ്. തമിഴകത്ത് മാത്രമല്ല കേരളത്തിലും നിരവധി ആരാധകരുള്ള താരമാണ് വിജയ്. 2007ല്‍ പുറത്തിറങ്ങിയ പോക്കിരി എന്ന ചിത്രത്തിലൂടെയാണ് വിജയ്ക്ക് കേരളത്തില്‍ ഇത്രയധികം ആരാധകരെ ലഭിച്ചത്. ഇതിനോടകം തന്നെ ഇളയദളപതിക്ക് സിനിമരംഗത്തുള്ളവരും പുറത്തുള്ളവരുമായി നിരവധിപേരാണ് ആശംസയുമായി എത്തിയത്. 
 
എന്നാല്‍ എല്ലാവരുടേയും  ആശംസകളില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ ആശംസയാണ് കേരളത്തില്‍ നിന്ന് ഇളയദളപതിക്ക് ലഭിച്ചത്. സണ്ണി വെയ്‌നും സംഘവുമായിരുന്നു അത്തരമൊരു ആശംസയ്ക്ക് പിന്നില്‍. വിജയ്‌യുടെ കടുത്ത ആരാധകനായ പോക്കിരി സൈമണ്‍ എന്ന കഥപാത്രമായി സണ്ണി വെയ്ന്‍ എത്തുന്ന പോക്കിരി സൈമണ്‍ എന്ന ചിത്രത്തിന്റെ ടീസറാണ് ഇളയദളപതിയുടെ പിറന്നാള്‍ ദിനത്തില്‍ സണ്ണി, തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. സണ്ണിക്കൊപ്പം ഗ്രിഗറിയും അപ്പാനി രവി ശരത് കുമാറും ടീസറിലുണ്ട്. 
 
പൃഥ്വിരാജ് നായകനായി എത്തിയ ഡാര്‍വിന്റെ പരിണാമത്തിന് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് പോക്കരി സൈമണ്‍. കെ അമ്പാടി തിരക്കഥ രചിക്കുന്ന ചിത്രം കൃഷ്ണന്‍ സേതുകുമാറാണ്  നിര്‍മിക്കുന്നത്. പ്രയാഗ മാര്‍ട്ടിന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ നെടുമുടി വേണു, ജാനകി, ബിറ്റോ ഡേവിഡ് എന്നിവര്‍ മറ്റ് പ്രധാന താരങ്ങളായും എത്തുന്നു‍. 
 
ടീസര്‍ കാണാം:-

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘പ്രിയപ്പെട്ടവരെ ഇപ്പോള്‍ എനിക്കതിനു കഴിയുന്നില്ല, എങ്കിലും ഞാന്‍ തിരിച്ചു വരും’: ആരാധകരോട് മാപ്പു ചോദിച്ചു മോഹന്‍ലാല്‍