ഈ തുക മുടക്കാന്‍ തയ്യാറാണോ ? സണ്ണി ലിയോണ്‍ റെഡി !; പക്ഷേ ഇതുകൂടി വേണമെന്നു മാത്രം !
വെറും 14 ലക്ഷം മുടക്കിയാൽ സണ്ണി ലിയോൺ റെഡി!
സണ്ണി ലിയോണ്‍ കേരളത്തിലെത്തി മടങ്ങിപ്പോയെങ്കിലും അതിന്റെ ആ ഓളം ഇതുവരെയും അവസാനിച്ചിട്ടില്ല. സണ്ണി ലിയോണിനെ പോലുളള വന്‍കിട താരങ്ങളെ കേരളത്തിലേക്കെത്തിക്കണമെങ്കില്‍ അത്ര വലിയ ബുദ്ധിമുട്ടൊന്നുമില്ലെന്നും കുറച്ച് പണം മാത്രം ചെലവഴിച്ചാല്‍ മതിയെന്നുമാണ് മനോരമ ഓണ്‍ലൈനില്‍ വന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
സെലിബ്രിറ്റികളെ അതിഥികളായി കൊണ്ടുവരുന്നത് അല്പം പണച്ചെലവുള്ള കാര്യമാണ്. സണ്ണി ലിയോണിന്റെ കാര്യത്തില്‍ 14 ലക്ഷമാണ് ഇത്തരത്തില്‍ ഈടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പണത്തോടൊപ്പം മുംബൈയില്‍ നിന്ന് രണ്ട് ബിസിനസ് ക്ലാസ്സ് വിമാന ടിക്കറ്റുകള്‍, പിന്നെ കേരളത്തിലെത്തിയാല്‍ സുരക്ഷയ്ക്ക് ബൗണ്‍സര്‍മാരും വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്രയും കാര്യങ്ങള്‍ മാത്രം പോരാ, നമ്മള്‍ ആവശ്യപ്പെടുന്ന ദിവസം സണ്ണി ലിയോണ്‍ ഫ്രീ ആയിരിക്കുകയും വേണം. അങ്ങനെയെങ്കില്‍ സണ്ണി ലിയോണിനെ കേരളത്തില്‍ കൊണ്ടുവരാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലെന്നാണ് മനോരമ ഓണ്‍ലൈനിലെ പോസ്റ്റില്‍ പറയുന്നത്. ഇത്തരത്തില്‍ ഒരു ഉദ്ഘാടനത്തിന് വിളിക്കാന്‍ സണ്ണി ലിയോണിനെ നേരിട്ട് പരിചയം ആവശ്യമില്ലെന്നും സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനികളുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.