Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാവ്യയും ജയിലിലേക്ക് ?; കീഴടങ്ങുന്നതിന്റെ തലേ ദിവസം പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തി - നിര്‍ണായക വിവരങ്ങള്‍ പുറത്ത്

പള്‍സര്‍ സുനി 'ലക്ഷ്യ'യില്‍ എത്തിയിരുന്നതായി പൊലീസിന്റെ സ്ഥിരീകരണം

dileep
കൊച്ചി , ശനി, 2 സെപ്‌റ്റംബര്‍ 2017 (10:01 IST)
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി കാവ്യാ മാധവന്റെ കാക്കനാടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന് തെളിവ്. കീഴടങ്ങുന്നതിന്റെ തലേ ദിവസമാണ് സുനി അവിടെ എത്തിയതെന്നു ആ സമയം കാവ്യ അവിടെ ഇല്ലാത്തതിനാല്‍ അവരുടെ വിസിറ്റിങ്ങ് കാര്‍ഡ് വാങ്ങിയിരുന്നെന്നുമാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍. 
 
ലക്ഷ്യയിലെ ജീവനക്കാരന്‍ ഈ സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയാണ്. തുടര്‍ന്ന് പൊലീസ് ലക്ഷ്യയിലെ ജീവനക്കാരന്റെ മൊഴിയെടുക്കുകയും ചെയ്തു. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിയെത്തിയതിന്റെ ദൃശ്യങ്ങള്‍ മുന്‍പ് തന്നെ പൊലീസിന് ലഭിച്ചിരുന്നു. സമീപത്തെ കടയില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളില്‍ നിന്നായിരുന്നു പൊലീസിന് ദൃശ്യങ്ങള്‍ ലഭിച്ചത്.
 
കേസിലെ മാഡം കാവ്യയാണെന്ന് പള്‍സര്‍ സുനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കിയെന്നാണ് സൂചന. മൂന്ന് ദിവസത്തിനകം കാവ്യ ചോദ്യം ചെയ്യലിന് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശവും പൊലീസ് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുന്ദമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു