Select Your Language

Notifications

webdunia
webdunia
webdunia
webdunia

എത്ര വേണമെങ്കിലും ചുംബിക്കാന്‍ തയ്യാറാണ്, ഗ്ലാമര്‍ വേഷത്തിനോടും ‘നോ’ പറയില്ല: രാകുല്‍ പ്രീത് സിംഗ്

എത്ര വേണമെങ്കിലും ചുംബിച്ചോളൂ...: നടി പറയുന്നു

എത്ര വേണമെങ്കിലും ചുംബിക്കാന്‍ തയ്യാറാണ്, ഗ്ലാമര്‍ വേഷത്തിനോടും ‘നോ’ പറയില്ല: രാകുല്‍ പ്രീത് സിംഗ്
, ശനി, 28 ഒക്‌ടോബര്‍ 2017 (08:48 IST)
മലയാള സിനിമ ഒഴിച്ച് ബാക്കിയെല്ലാ മേഖലയിലും നായികമാരുടെ ഗ്ലാമര്‍ പ്രദര്‍ശനം ആവശ്യപ്പെടാറുണ്ട്. ഒരു ഐറ്റം ഡാന്‍സെങ്കിലും മിനിമം ഒരു സിനിമയില്‍ ഉണ്ടായിരിക്കണമെന്ന വാശിയുള്ള സംവിധായകരും ഉണ്ട്. അതേസമയം ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങി സൂപ്പര്‍ താര പദവിയിലെത്തിയ നടിമാരും ഉണ്ട്.
 
ഗ്ലാമര്‍ വേഷങ്ങള്‍ അത്ര മോശമല്ലെന്നും സിനിമയ്ക്ക് ആവശ്യമെങ്കില്‍ താനും ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുമെന്നും നടി രാകുല്‍ പ്രീത് സിംഗ് പറയുന്നു. ധീരന്‍ അധികാരം ഓണ്ട്ര് എന്ന പുതിയ തമിഴ് ചിത്രത്തിലാണ് ഈ തെന്നിന്ത്യന്‍ താരം കാര്‍ത്തിയുടെ നായികയാകുന്നത്.
 
ഗ്ലാമര്‍ ഇല്ലെങ്കില്‍ സിനിമയില്ലെന്നും നടിമാര്‍ ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ മാത്രമേ പ്രേക്ഷകര്‍ ഇഷ്ടപ്പെടു എന്നും താരം പറയുന്നു. ഗ്ലാമര്‍ വേഷത്തില്‍ നടിമാര്‍ കാണുമ്പോള്‍ ദേവതമാരേപ്പോലെ തോന്നുന്നുവെന്നാണ് രാകുലിന്റെ പക്ഷം.
 
അതുകൊണ്ട് ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നതിനെ ഒരു കാരണവശാലും തെറ്റിദ്ധരിക്കരുതെന്നും താരം പറയുന്നുണ്ട്. കഥയ്ക്ക് ആവശ്യമെങ്കില്‍ ഇഷ്ടം പോലെ ചുംബിക്കാന്‍ തയാറാണ്. സിനിമയില്‍ ചുംബിക്കുന്നത് ആഭാസമായി കാണരുതെന്നും താരം പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്രേറ്റ് ഫാദറിനെ കടത്തിവെട്ടുമോ? വില്ലന്‍ ആദ്യദിവസം ബോക്സ് ഓഫീസില്‍ നേടിയത്...