Select Your Language

Notifications

webdunia
webdunia
webdunia
गुरुवार, 26 दिसंबर 2024
webdunia

'എനിക്കിതൊന്നും പറ്റില്ല, നല്ല സുന്ദരനൊരു പയ്യൻ വന്നിട്ടുണ്ട്, അവനെ വിളിക്ക്' - അന്ന് സുകുമാരൻ പറഞ്ഞതിങ്ങനെയായിരുന്നു

'അവന്റെ ഉള്ളിലൊരു സ്നേഹമുണ്ട്, പക്ഷേ പ്രകടിപ്പിക്കാൻ അറിയില്ല' - മമ്മൂട്ടിയെ കുറിച്ച് അന്ന് സുകുമാരൻ പറഞ്ഞത്

'എനിക്കിതൊന്നും പറ്റില്ല, നല്ല സുന്ദരനൊരു പയ്യൻ വന്നിട്ടുണ്ട്, അവനെ വിളിക്ക്' - അന്ന് സുകുമാരൻ പറഞ്ഞതിങ്ങനെയായിരുന്നു
, ചൊവ്വ, 7 നവം‌ബര്‍ 2017 (13:19 IST)
മലയാളത്തിലെ അതുല്യ കലാകാരന്മാരിൽ ഒരാളായിരുന്നു അന്തരിച്ച സുകുമാരൻ. സുകുമാരനും മമ്മൂട്ടിയും തമ്മിൽ നല്ല ആത്മസൗഹൃദമായിരുന്നു ഉണ്ടായിരുന്നത്. സുകുമാരനെ കുറിച്ച് മമ്മൂട്ടി മാധ്യമങ്ങളിൽ എഴുതുകയും ചെയ്തിട്ടുണ്ട്. 
 
സൂപ്പർഹിറ്റ് ചിത്രമായ പടയോട്ടത്തലെ നായക വേഷം ആദ്യമെത്തിയത് സുകുമാരന്റെ അടുത്തായിരുന്നു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരമാണ് മമ്മൂട്ടിയെ നായകനാക്കിയത്. ഇക്കാര്യം മമ്മൂട്ടി തന്നെ ചിലയിടങ്ങളിൽ എഴുതിയിട്ടുണ്ട്. ഇത് സത്യമാണെന്ന് മല്ലിക സുകുമാരൻ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
 
പടയോട്ടം എടുക്കാനായി അപ്പച്ചന്‍ വന്നപ്പോള്‍ സുകുമാരൻ പറഞ്ഞത് ഇങ്ങനെയായിരുന്നു, 'എന്റെ അപ്പച്ചാ, ഞാന്‍ ഈ കുടുമയൊക്കെ കെട്ടിയാല്‍ ബോറായിരിക്കും. എനിക്ക് ഇതൊന്നും ചേരത്തില്ല. നല്ല സുന്ദരനൊരു പയ്യന്‍ വന്നിട്ടുണ്ട്. അവനെ വിളിക്ക്.' അങ്ങനെയാണ് പടയോട്ടത്തിൽ മമ്മൂട്ടി എത്തുന്നതെന്ന് മല്ലിക പറയുന്നു.
 
സുകുവേട്ടന്‍ മരിക്കുംവരെ മമ്മൂട്ടിയെക്കുറിച്ച് പറയുമായിരുന്നു. 'അവന്റെ ഉള്ളിലൊരു സ്‌നേഹമുണ്ട്. പക്ഷേ പ്രകടിപ്പിക്കാന്‍ അറിയില്ല. എന്നൊക്കെ. അമ്മ സംഘടനയുടെ തുടക്കകാലത്ത് രാജുവിനു (പൃഥ്വിരാജ്) ചില പ്രശ്നങ്ങൾ നേരിടെണ്ടി വന്നപ്പോൾ അത് എത്രയും വേഗം പരിഹരിക്കണമെന്ന കാഴ്ചപാട് മമ്മൂട്ടി ഉണ്ടായിരുന്നു' - മല്ലിക സുകുമാരൻ പറയുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നല്ലൊരു ഹൃദയത്തിനുടമയാണ് സ്വീറ്റി'- അനുഷ്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ