Select Your Language

Notifications

webdunia
webdunia
webdunia
webdunia

എനിക്ക് പ്രശ്നമൊന്നുമില്ലായിരുന്നു; പക്ഷേ എന്റെ ദേഹത്ത് തൊടാന്‍ ആ നടന് നാണമായിരുന്നു; അമല പോള്‍ പറയുന്നു

എന്റെ ദേഹത്ത് തൊട്ട് അഭിനയിക്കാന്‍ ആ നടന് മടിയായിരുന്നുവെന്ന് അമല പോള്‍

amala paul
, ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (12:40 IST)
വിവാഹമോചനം നേടിയതോടെ കിടിലന്‍ ഗ്ലാമര്‍ വേഷങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന താരമാണ് അമല പോള്‍. നടന്‍ ബോബി സിംഹയോടൊപ്പം താരം അഭിനയിച്ച തിരുട്ടുപയലേ 2 എന്ന ചിത്രത്തിലെ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് അമല. ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയില്‍ നായകന്‍ ബോബി സിന്‍ഹ തന്നെ തൊടാന്‍ മടിച്ചിരുന്നതായി അമല പറയുന്നു.
 
ചിത്രത്തില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന ഒരുപാട് രംഗങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതിന് ബോബിക്ക് നാണമായിരുന്നുവെന്നും അമല പറയുന്നു. ബോബി സിന്‍ഹ എന്നതിന് പകരം ബേബി സിന്‍ഹ എന്നാണ് താന്‍ അദ്ദേഹത്തെ കളിയാക്കി വിളിച്ചിരുന്നതെന്നും അമല പറയുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് അമല പോളിന്റെ ഈ വെളിപ്പെടുത്തല്‍.
 
ബോബി സിന്‍ഹയുമായി അഭിനയിച്ചത് പുതിയ ഒരു അനുഭവമായിരുന്നു. തിരുട്ടുപയലേയിലേത് തന്റെ കരിയറിലെ തന്നെ മികച്ച ചിത്രമാകുമെന്നാണ് പ്രതീക്ഷയെന്നും അമല പറഞ്ഞു. തിരുട്ടുപയലേ ടീമിനൊപ്പം ഇനിയും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അമല കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോക്സ് ഓഫീസില്‍ താണ്ഡവമാടാന്‍ മോഹന്‍ലാല്‍! - വിസ്മയക്കാഴ്ചകളുമായി മാണിക്യന്‍, ആദ്യ 200 കോടി ചിത്രമാകുമോ ഒടിയന്‍?