ഒടിയനും കര്‍ണനുമല്ല അതിനുമപ്പുറം, വരുന്നത് ഒരുഗ്രന്‍ ബ്രഹ്മാണ്ഡ സിനിമ! - സംവിധാനം ഐ വി ശശി

ഒരു വമ്പന്‍ സിനിമയുമായി ഐ വി ശശി

Webdunia
ശനി, 16 സെപ്‌റ്റംബര്‍ 2017 (15:02 IST)
ഇന്ത്യന്‍ സിനിമയുടെ ലെവലിലേക്ക് ഉയര്‍ന്നിരിക്കുകയാണ് മലയാള സിനിമ. ഭാഷയുടെ അതിര്‍വരമ്പുകള്‍ മറികടന്നു മലയാള സിനിമ കുതിക്കുകയാണ്. അണിയറയില്‍ ഒരുങ്ങുന്നതെല്ലാം വമ്പന്‍ ചിത്രങ്ങള്‍. മോഹൻലാൽ, പ്രിത്വി രാജ്, മമ്മൂട്ടി എന്നിവരാണ് വമ്പൻ ചിത്രങ്ങളുമായി കളത്തിലിറങ്ങാന്‍ പോകുന്നത്. 
 
മോഹന്‍ലാലിന്റെ മഹാഭാരതം, ഒടിയന്‍, ലൂസിഫര്‍. മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍, കര്‍ണന്‍. പൃഥ്വിരാജിന്റെ കര്‍ണന്‍, ആട് ജീവിതം തുടങ്ങിയ വമ്പൻ ചിത്രങ്ങളിലൂടെ പ്രിത്വിയും മോഹൻലാലും മമ്മൂട്ടിയും പുത്തനൊരു ലോകമാണ് മലയാള സിനിമയ്ക്ക് മുന്നില്‍ തുറന്നിടുന്നത്.
 
ഇവർക്കൊപ്പം നിവിൻ പോളിയും ദുല്‍ഖര്‍ സല്‍മാനും ടോവിനോ തോമസും വലിയ പ്രൊജെക്ടുകളുമായി മുന്നോട്ട് തന്നെ നീങ്ങുകയാണ്. എന്നാൽ ഒടിയനേയും കര്‍ണനേയും വെല്ലുന്ന മറ്റൊരു വമ്പന്‍ സിനിമ മലയാളത്തില്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 33 ഭാഷകളിൽ ആയി ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഐ വി ശശി ആണ്. 
 
കുവൈറ്റ് യുദ്ധം പ്രമേയമാക്കി ഒരു ബ്രഹ്മാണ്ഡ ചിത്രവുമായിട്ടാണ് ഐ വി ശശി തന്റെ വമ്പൻ തിരിച്ചു വരവിനു തയ്യാറെടുക്കുന്നത്. ബേണിങ് വെൽസ് എന്നാണ് ഈ ചിത്രത്തിന് ഇട്ടിരിക്കുന്ന പേര്. ഇന്ത്യൻ  സിനിമയിൽ തന്നെ ഏറ്റവും അധികം ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകരിൽ ഒരാളാണ് ഐ വി ശശി. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമി സംഘത്തിനായി ഊർജിത അന്വേഷണം

'നിങ്ങള്‍ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു'; എസ്‌ഐടിക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് എ പത്മകുമാര്‍

എന്റെ അമ്മ ഇന്ത്യയിലാണുള്ളത്. അവര്‍ക്ക് തൊടാന്‍ പോലും പറ്റില്ല: ഷെയ്ഖ് ഹസീനയുടെ മകന്‍

തിരുവനന്തപുരത്ത് തേങ്ങാ ചിപ്സിന് വന്‍ ഡിമാന്‍ഡ്; ദമ്പതികളുടെ പുതിയ ബിസിനസ് ട്രെന്‍ഡ്

ശബരിമല ശാന്തം; നിയന്ത്രണങ്ങള്‍ ഫലം കണ്ടു, സുഖദര്‍ശനം

അടുത്ത ലേഖനം
Show comments