Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണത്തിന് ഒന്നാമതെത്താന്‍ മമ്മൂട്ടി, റിലീസ് ഡേറ്റിലും ഒന്നാമന്‍ !

ഓണത്തിന് ഒന്നാമതെത്താന്‍ മമ്മൂട്ടി, റിലീസ് ഡേറ്റിലും ഒന്നാമന്‍ !
, വ്യാഴം, 24 ഓഗസ്റ്റ് 2017 (19:17 IST)
മമ്മൂട്ടി നായകനാകുന്ന ഓണച്ചിത്രം ‘പുള്ളിക്കാരന്‍ സ്റ്റാറാ’ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമുയര്‍ത്തിയിരിക്കുകയാണ്. ടീസറുകളും ഗാനരംഗങ്ങളുമെല്ലാം ഹിറ്റായി. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ കുടുംബചിത്രത്തിന് ഇപ്പോള്‍ റിലീസ് ഡേറ്റും തീരുമാനമായിരിക്കുകയാണ്.
 
സെപ്റ്റംബര്‍ ഒന്നിനാണ് ‘പുള്ളിക്കാരന്‍ സ്റ്റാറാ’ പ്രദര്‍ശനത്തിനെത്തുന്നത്. നവാഗതനായ രതീഷ് രവിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതം.
 
ടീച്ചേഴ്സ് ട്രെയിനിംഗ് കോളജിലെ അധ്യാപകനായ രാജകുമാരന്‍ എന്ന ഇടുക്കിക്കാരനെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഓണത്തിന് കുടുംബപ്രേക്ഷകരെയാണ് ഈ സിനിമ കൂടുതലായി ലക്‍ഷ്യം വയ്ക്കുന്നത്.
 
ആശാ ശരത്തും ദീപ്തി സതിയുമാണ് പുള്ളിക്കാരന്‍ സ്റ്റാറായിലെ നായികമാര്‍. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ പശ്ചാത്തല സംഗീതം ഗോപിസുന്ദര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഞാന്‍ ഭയങ്കര ജിമ്മായിരുന്നു, ആരാധികമാര്‍ക്ക് എന്നോട് ഒരു തരം ഭ്രാന്താണ്‘; ഉണ്ണി മുകുന്ദന്റെ തള്ളിന് ട്രോളുകളുടെ പൊടിപൂരം