Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണത്തിന് കുടുംബപ്രേക്ഷകരെ കൈയിലെടുക്കാന്‍ മമ്മൂട്ടിയെത്തി! - പുള്ളിക്കാരന്‍ സ്റ്റാറായുടെ കൂള്‍ ട്രെയിലര്‍

പുള്ളിക്കാരന്‍ എത്തി ഓണച്ചിത്രവുമായി!

പുള്ളിക്കാരന്‍ സ്റ്റാറാ
, വ്യാഴം, 31 ഓഗസ്റ്റ് 2017 (10:05 IST)
ഓണത്തിന് മമ്മൂട്ടിയുടെ കുടുംബചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ വരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രതീഷ് രവി തിരക്കഥയെഴുതി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്. ആശാ ശരത്തും ദീപ്തി സതിയും. 
 
ചിത്രത്തില്‍ ടീച്ചര്‍ ട്രെയിനിംഗ് കോളജിലെ അധ്യാപകനായ രാജകുമാരന്‍ എന്ന ഇടുക്കിക്കാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വളരെ പ്രത്യേകതകളുള്ള കഥാപാത്രമാണിത്. ലൌഡ് സ്പീക്കറിന് ശേഷം മമ്മൂട്ടി ഇടുക്കി സ്വദേശിയെ സ്ക്രീനില്‍ അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത. ഇന്നസെന്‍റ്, സോഹന്‍ സീനുലാല്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്നറാണ്. എം ജയചന്ദ്രൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് വിനോദ് ഇല്ലംപള്ളി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ തമിഴ് ചിത്രം 20 തവണ കണ്ടു: ഫഹദിനെ വിസ്മയിപ്പിച്ച തമിഴ് ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട് !