Webdunia - Bharat's app for daily news and videos

Install App

കബാലി ‘മദാരി’യെ കോപ്പിയടിച്ചെന്ന് ആരോപണം!

കബാലിക്കെതിരെ കോപ്പിയടി വിവാദം!

Webdunia
ചൊവ്വ, 28 ജൂണ്‍ 2016 (18:38 IST)
സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രം കബാലി ബോളിബുഡ് താരം ഇര്‍ഫാന്‍ഖാന്റെ പുതിയ ചിത്രം മദാരിയെ കോപ്പിയടിച്ചെന്ന് ആരോപണം. മദാരിയിലെ നായകന്‍ ഇര്‍ഫാന്‍ഖാന്‍ തന്നെയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മദാരിയുടെ പോസ്റ്റര്‍ കബാലി കോപ്പിയടിച്ചെന്നാണ് ഇര്‍ഫാന്‍ഖാന്‍ പറയുന്നത്. മദാരിയുടെ പ്രൊമോഷന്റെ ഭാഗമായി മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇര്‍ഫാന്‍ഖാന്‍ ഇക്കാര്യം ഉന്നയിച്ചത്. 
 
''തന്റെത് വളരെ ചെറിയ ചിത്രമാണ്. എന്നാല്‍ കബാലി ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രങ്ങളില്‍ ഒന്നാണ് എന്നിട്ടും ചെറിയ ചിത്രത്തിന്റെ പോസ്റ്റര്‍ മോഷ്ടിച്ചിരിക്കുന്നു. മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ് താന്‍ പോലും പോസ്റ്ററിലെ സാമ്യം ശ്രദ്ധിച്ചത്. എന്നാല്‍ ഇതൊരു വിവാദമാക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. രണ്ട് ചിത്രങ്ങള്‍ക്കും പ്രേക്ഷകരുടെ പിന്തുണയുണ്ടാകണം'' ഇര്‍ഫാന്‍ ഖാന്‍ വ്യക്തമാക്കി.
 
എന്നാല്‍ ഇത് ഒരു ആരാധകന്‍ തയ്യാറാക്കി ഷെയര്‍ ചെയ്ത പോസ്റ്ററാണെന്നും കബാലിയുടെ ഔദ്യോഗിക പോസ്റ്റര്‍ രജനികാന്ത് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ടെന്നുമാണ് രജനി ആരാധകരുടെ മറുപടി. 
 
രജനികാന്ത് നായകനാകുന്ന കബാലി സംവിധാനം ചെയ്തിരിക്കുന്നത് പാ രഞ്ജിത്താണ്. ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തും. നിഷികാന്ത് കാമത്ത് സംവിധാനം ചെയ്ത് ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന മദാരിയും അടുത്തമാസം പകുതിയോടെ തിയറ്ററിലെത്തും.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന് വില കൂടിക്കൂടിവരുന്നു, കാരണം അറിയാമോ

അടുത്ത ലേഖനം
Show comments