കമല്‍ഹാസന്‍ സിനിമാജീവിതം അവസാനിപ്പിക്കുന്നു!

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (20:48 IST)
കമല്‍ഹാസന്‍ സിനിമാജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷത്തോടെ സിനിമയില്‍ നിന്ന് വിരമിക്കുന്നതിനാണ് കമല്‍ ആലോചിക്കുന്നതെന്ന് കോടമ്പാക്കം റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 പൂര്‍ത്തിയാക്കിയ ശേഷം സിനിമയോട് വിട പറയാനാണത്രേ കമലിന്‍റെ പദ്ധതി.
 
200 കോടിക്ക് മുകളില്‍ ബജറ്റുള്ള ഒരു സിനിമയായിരിക്കും ഇന്ത്യന്‍ 2. ഷങ്കറും കമലും ആദ്യം ഒന്നിച്ച് 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണിത്. എ ആര്‍ റഹ്‌മാന്‍, സാബു സിറിള്‍, പീറ്റര്‍ ഹെയ്ന്‍, രവിവര്‍മന്‍ തുടങ്ങിയ പ്രമുഖര്‍ ഇന്ത്യന്‍ 2 പ്രൊജക്ടുമായി സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഇപ്പോള്‍ രജനികാന്തിനെ നായകനാക്കി എന്തിരന്‍റെ രണ്ടാം ഭാഗമായ ‘2.0’ സംവിധാനം ചെയ്തുവരുന്ന ഷങ്കര്‍ ആ സിനിമ പൂര്‍ത്തിയായതിന് ശേഷം പൂര്‍ണമായും ഇന്ത്യന്‍ 2ന്‍റെ ജോലികളിലേക്ക് കടക്കും. അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ വന്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.
 
ഇന്ത്യന്‍റെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിക്കൊണ്ടായിരുന്നു. ആ സൂചന നല്‍കിയ പ്രതീക്ഷയാണ് ഇപ്പോള്‍ ഷങ്കര്‍ സഫലമാക്കാനൊരുങ്ങുന്നത്. അതിനുശേഷം സിനിമയില്‍ നിന്ന് വിരമിക്കുകയും രാഷ്ട്രീയത്തില്‍ സജീവമാകുകയും ചെയ്യുക എന്നതാണ് കമലിന്‍റെ തീരുമാനമെന്നറിയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സയന്‍സിന്റെ വിസ്മയ ലോകം തുറന്ന് ഹൈലൈറ്റ് മാള്‍ സയന്‍സ് ഫെസ്റ്റ്

അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം: 21 മുതല്‍ 23 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത

താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

Kerala Weather: റെഡ് അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

അടുത്ത ലേഖനം
Show comments