Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗൌരിക്ക് നീതിവേണമെന്ന് വാദിക്കുന്നവര്‍ കേരളത്തില്‍ ആര്‍എസ്എസ്സുകാര്‍ കൊല്ലപ്പെട്ടപ്പോള്‍ എവിടെയായിരുന്നു? - രവിശങ്കര്‍ പ്രസാദ്

ഗൌരിക്ക് നീതിവേണമെന്ന് വാദിക്കുന്നവര്‍ കേരളത്തില്‍ ആര്‍എസ്എസ്സുകാര്‍ കൊല്ലപ്പെട്ടപ്പോള്‍ എവിടെയായിരുന്നു? - രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി , വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (16:43 IST)
ഗൗരി ലങ്കേഷിന് നീതി ലഭിക്കണമെന്ന് വാദിക്കുന്ന ബുദ്ധിജീവികളും സാമൂഹ്യപ്രവര്‍ത്തകരും കേരളത്തില്‍ ആര്‍എസ്എസ്സുകാര്‍ കൊല്ലപ്പെട്ടപ്പോള്‍ എവിടെയായിരുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ വായുംപൂട്ടി ഇരുന്നവര്‍ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകയ്ക്കായി മുറവിളി കൂട്ടുകയാണെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. 
 
ഈ ബുദ്ധിജീവികരും സാമൂഹ്യപ്രവര്‍ത്തകരും കപടതയും ഇരട്ടത്താപ്പും മുഖമുദ്രയാക്കിയവരാണ്. കേരളത്തിലെ ആര്‍എസ്എസ് സ്വയംസേവകര്‍ക്ക് സ്വന്തമായി ഒരു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കാനുള്ള അവകാശമില്ലേയെന്ന് ഇവര്‍ വ്യക്തമാക്കണം. ഗൗരിയുടെ കൊലപാതകത്തെ രാഷ്ട്രീയവത്കരിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. 
 
ഗൌരി ലങ്കേഷിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഗൌരിയുടെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്സും ബിജെപിയുമാണെന്നാണ് കേസന്വേഷണം ആരംഭിക്കുന്നതിന് മുമ്പുതന്നെ രാഹുല്‍ ഗാന്ധി പറഞ്ഞത്. കൃത്യമായ പഠനം നടത്താതെ രാഹുല്‍ ഓരോന്ന് വിളിച്ചുപറയുകയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടകംപള്ളി സുരേന്ദ്രന്റെ ചൈനായാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു; കാരണങ്ങള്‍ നിരത്തി വിദേശകാര്യ മന്ത്രാലയം