Select Your Language

Notifications

webdunia
webdunia
webdunia
webdunia

കമ്മട്ടിപ്പാടത്തിനെതിരെ കടുത്ത ആരോപണവുമായി ബാബു ജനാര്‍ദ്ദനന്‍

കമ്മട്ടിപ്പാടം ലാറ്റിനമേരിക്കന്‍ സിനിമയോടുള്ള ആരാധന: ബാബു ജനാര്‍ദ്ദനന്‍

കമ്മട്ടിപ്പാടത്തിനെതിരെ കടുത്ത ആരോപണവുമായി ബാബു ജനാര്‍ദ്ദനന്‍
, വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (16:55 IST)
രാജീവ് രവി സംവിധാനം ചെയ്ത ‘കമ്മട്ടിപ്പാടം’ എന്ന സിനിമ ഏറെ നിരൂപകപ്രശംസ നേടുകയും ബോക്സോഫീസില്‍ വന്‍ വിജയമാകുകയും ചെയ്ത ഒന്നാണ്. എന്നാല്‍ ആ സിനിമ ലാറ്റിനമേരിക്കന്‍ സിനിമയോടുള്ള  കടുത്ത ആരാധനയില്‍ നിന്ന് ഉണ്ടായതാണെന്നാണ് സംവിധായകനും തിരക്കഥാകൃത്തുമായ ബാബു ജനാര്‍ദ്ദനന്‍ ആരോപിക്കുന്നത്.
 
"കമ്മട്ടിപ്പാടം ലാറ്റിനമേരിക്കന്‍ സിനിമയോടുള്ള കടുത്ത ആരാധനയില്‍ നിന്ന് ഉണ്ടായതാണ്. എറണാകുളത്ത് നടക്കുന്ന കഥയാണെന്നാണ് പറയുന്നത്. മലയാള സിനിമയില്‍ ആദ്യം കഥകള്‍ മോഷ്ടിക്കുന്നത് പതിവായിരുന്നു. ഇപ്പോള്‍ ഒരു നാടിന്‍റെ മൊത്തം കള്‍ച്ചര്‍ തന്നെ മോഷ്ടിച്ച് തുടങ്ങിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. രാജീവ് രവി ധാരാളം ഹിന്ദി സിനിമകള്‍ ചെയ്ത് സിനിമയിലെത്തിയ ആളാണ്. ആ കള്‍ച്ചറില്‍ സിനിമ ചെയ്ത് വന്നതുകൊണ്ടാവാം ഇത്തരം രീതിയിലുള്ള സിനിമ ചെയ്യാന്‍ രാജീവ് രവിയെ പ്രേരിപ്പിച്ചത്. നമ്മുടെ നാടിന്‍റെ പൊതുസ്വഭാവത്തിന് അനുസൃതമായ സിനിമകളാണ് ഉണ്ടാവേണ്ടത്” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ ബാബു ജനാര്‍ദ്ദനന്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ വിവാഹിതയായി