Webdunia - Bharat's app for daily news and videos

Install App

കര്‍ണന് ശേഷം ആര്‍ എസ് വിമലിന് മോഹന്‍ലാല്‍ ചിത്രം?!

മോഹന്‍ലാലിനെ നായകനാക്കി ആര്‍ എസ് വിമല്‍ സിനിമ ചെയ്യുന്നു?!

Webdunia
ബുധന്‍, 15 ജൂണ്‍ 2016 (14:59 IST)
മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ സംവിധായകന്‍ ആര്‍ എസ് വിമലിന് പദ്ധതിയുണ്ടോ? അങ്ങനെയുള്ള വിവരങ്ങളൊന്നും കൃത്യമായി ലഭിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മോഹന്‍ലാലും വിമലും കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്ന് അങ്ങനെയുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.
 
എന്ന് നിന്‍റെ മൊയ്തീന്‍ എന്ന മെഗാഹിറ്റിന് ശേഷം ആര്‍ എസ് വിമല്‍ എന്ന സംവിധായകന് ഡേറ്റ് നല്‍കാന്‍ സൂപ്പര്‍താരങ്ങള്‍ക്ക് ആര്‍ക്കും വിമുഖതയില്ല. എന്നാല്‍ ഇപ്പോള്‍ വിമല്‍ 100 കോടിയോളം ചെലവില്‍ ഒരുങ്ങുന്ന ‘കര്‍ണന്‍’ എന്ന സ്വപ്നപദ്ധതിക്ക് പിന്നാലെയാണ്. പൃഥ്വിരാജാണ് ചിത്രത്തില്‍ നായകനാകുന്നത്.
 
ആ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലിക്കിടെയാണ് വിമല്‍ മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയത്. “കഴിഞ്ഞ ദിവസം ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു സിനിമ പഠിക്കാതെ എങ്ങനെ സിനിമ ചെയ്യാന്‍ കഴിയുന്നു എന്ന്. സ്ക്രീനില്‍ മോഹന്‍ലാല്‍ എന്ന അത്ഭുതത്തെ കണ്ടിരുന്നാല്‍ മതി. അതുതന്നെയാണ് പാഠപുസ്തകം” - കൂടിക്കാഴ്ചയ്ക്ക് ശേഷം വിമല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
 
അതുതന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. കര്‍ണന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു പ്രൊജക്ട് ആര്‍ എസ് വിമലിന്‍റെ മനസിലുണ്ടോ? അതേപ്പറ്റി അവര്‍ സംസാരിച്ചോ? വിവരങ്ങള്‍ക്കായി കാത്തിരിക്കാം.

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹമ്മദാബാദ് വിമാനാപകടം 190 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു; 123 പേരും ഇന്ത്യക്കാര്‍

Annual Fastag: 3000 രൂപ മാത്രം, വാർഷിക ഫാസ്ടാഗ് സംവിധാനം വരുന്നു, രാജ്യത്തെ ഹൈവേ യാത്ര സുഗമമാക്കാൻ വമ്പൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

സംസ്ഥാനത്ത് ജനനനിരക്ക് കുറയുന്നു ?, ഇത്തവണ ഒന്നാം ക്ലാസിൽ 16,510 വിദ്യാർഥികളുടെ കുറവ്

Bunker Buster Bombs: എന്താണ് അമേരിക്കയുടെ 'ബങ്കർ ബസ്റ്റർ' ബോംബുകൾ: ഇറാനിലെ ആണവ സൈറ്റുകൾ തകർക്കാൻ ഇതിനെ കൊണ്ടാകുമോ?

Iran Missiles: ഇസ്രായേലിൽ നാശം വിതച്ച് ഫത്താഹ് മിസൈലുകൾ, ആയുധശേഖരത്തിൽ വമ്പന്മാർ വേറെയും

അടുത്ത ലേഖനം
Show comments