Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാവ്യാ മാധവന്‍ വീണ്ടും ഗായികയായി എത്തുന്നു !

കാവ്യാ മാധവന്‍ പാടുന്നു; ഈ മതവെറികള്‍ നെറികേടുകള്‍ മതമാകുമോ?

cinema
, ശനി, 8 ജൂലൈ 2017 (12:02 IST)
പുതിയ ഗാനവുമായി മലയാളികളുടെ പ്രിയതാരം കാവ്യാ മാധവന്‍ രംഗത്ത്. മാറ്റിനി എന്ന ചിത്രത്തിലെ 'മൗനമായ് മനസ്സില്‍' എന്ന ഗാനത്തിനുശേഷം ഉണ്ണിപ്രണവം ഒരുക്കുന്ന പുതിയ ചിത്രമായ 'ഹദിയ'യിലാണ് കാവ്യാ മാധവന്‍ വീണ്ടും ഗായികയായി എത്തുന്നത്.
 
മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് പ്രശസ്ത സംഗീത സംവിധായകന്‍ ശരത്തിന്റെ ഈണത്തില്‍ ഒരുക്കിയ ഗാനമാണ് കാവ്യ പാടിയിരിക്കുന്നത്. ഈ മതവെറികള്‍ നെറികേടുകള്‍ മതമാകുമോ എന്ന് തുടങ്ങുന്ന ഗാനമാണ് കാവ്യ  പാടിയിരിക്കുന്നത്. 
 
നിഷാന്‍, അമീര്‍ നിയാസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹാദിയ. അയൂബ് കേച്ചേരി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ രാഗിണി, നന്ദ്വാനി ലിയോണ ലിഷോയ് എന്നിവര്‍ നായികമാരായിഎത്തുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളികളുടെ മനം കവര്‍ന്ന വിനോദും കൂട്ടുകാരും വീണ്ടും എത്തുന്നു!