Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിടപ്പറയിലെ ഉപകരണം മാത്രമാണ് സ്ത്രീകള്‍; പ്രമുഖ നടന്റെ പ്രസ്താവനയില്‍ ഞെട്ടി സിനിമാലോകം

നടന്റെ അശ്ലീല പ്രസ്താവന വിവാദമാകുന്നു

nagarjuna
, ബുധന്‍, 24 മെയ് 2017 (11:38 IST)
സ്ത്രീകള്‍ക്കെതിരെ വിവാദ പ്രസ്താവന നടത്തി തെലുങ്ക് നടന്‍ ചലപതി റാവു. രാരന്ദോയി വെദുക ചുന്ദം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെയാണ് റാവു വിവാദ പ്രസ്താവന നടത്തിയത്. ആ ചിത്രത്തില്‍ സ്ത്രീകള്‍ ശരീരത്തിന് ഹാനീകരമാണെന്ന ഒരു ഡയലോഗുണ്ട്. ഇതേ കുറിച്ച് റാവുവിനോട് ചോദിച്ചപ്പോള്‍, 'സ്ത്രീകള്‍ ശരീരരത്തിന് ഹാനീകരമാണോ എന്ന് എനിക്കറിയില്ല, പക്ഷെ അവര്‍ കിടപ്പറയിലെ ഉപകരണം മാത്രമാണ്' എന്നകാര്യം അറിയാമെന്ന മറുപടിയാണ് ചലപതി റാവു നല്‍കിയത്.
 
സംഭവം തെലുങ്ക് സിനിമാ ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അക്കിനേനി നാഗാര്‍ജ്ജുന, രകുല്‍ പ്രീത് സിംഗ് തുടങ്ങിയവര്‍ ചലപതിയ്‌ക്കെതിരെ രംഗത്തെത്തി. ചലപതിയുടെ അശ്ലീല പരമാര്‍ശം അംഗീകരിക്കാന്‍ കഴിയില്ല എന്ന് നാഗാര്‍ജ്ജുന തന്റെ ട്വിറ്ററിലൂടെ പ്രതികരിച്ചു. താന്‍ സ്ത്രീകളെ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ്. തന്റെ സിനിമയില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം അശ്ലീല സംഭാഷണങ്ങള്‍ വരാന്‍ അനുവദിയ്ക്കില്ലെന്നും നിര്‍മാതാവ് നാഗാര്‍ജ്ജുന അറിയിച്ചു.  
 
ചിത്രത്തിലെ നായികയായ രകുല്‍ പ്രീത് സിംഗും ചലപതിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സിനിമയിലെ മുതിര്‍ന്ന ഒരു വ്യക്തിയില്‍ നിന്ന് തന്നെ ഇത്തരമൊരു മോശമായ പരമാര്‍ശമുണ്ടായത് വലിയ തെറ്റാണ്. തന്നെ പോലുള്ള തുടക്കാര നടിമാര്‍ എന്ത് വിശ്വസിച്ചാണ് ഇങ്ങനെയുള്ള ഇന്റസ്ട്രിയില്‍ നില്‍ക്കുകയെന്നും രകുല്‍ ചോദിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭീമനെ മികച്ച കഥാപാത്രമാക്കാൻ മോഹൻലാലിന് വി ടി ബൽറാമിന്റെ വക ഉപദേശം!