കുടിക്കും, വലിക്കും പക്ഷേ ആ പണിക്ക് പോയിട്ടില്ലെന്ന് ഐറ്റം ഡാന്‍സര്‍ മുമൈദ് ഖാന്
‘മദ്യപാനവും പുകവലിയും ശീലമാണ്, പക്ഷേ അത് മാത്രം പറയരുത്, നടക്കില്ല’ - മുമൈദ് ഖാന് പറയുന്നു
താന്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുമെങ്കിലും ഇതുവരെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് ഐറ്റം ഡാന്‍സര്‍ മുമൈദ് ഖാന്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പിലാണ് മുമൈദ് ഖാന് ഈ മൊഴി നല്‍കിയത്.
മദ്യപാനവും പുകവലിയും തനിക്ക് ശീലമാണ്. എന്നാല്‍ ലഹരിമരുന്ന് ഉപയോഗിക്കാറില്ല. അന്വേഷണത്തിന്റെ ഭാഗമായി ഇതു തെളിയിക്കുന്നതിന് രക്തം, നഖം, മുടി എന്നിവയുടെ സാമ്പിളുകള്‍ നല്കാന് താന്‍ തയ്യാറെന്നും മുമൈത്ത് ഖാന് അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
ലരിമരുന്ന് കേസുമായി ബന്ധപ്പെട്ട് തെലുങ്ക് സിനിമയില്‍ നിന്നും ചോദ്യം ചെയ്യപ്പെടുന്ന പ്രമുഖരില്‍ എട്ടാമത്തെയാളാണ് മുമൈദ് ഖാന്. ആഗതന് എന്ന സിനിമയില്‍ ദിലീപിന്റെ നായികയായി അഭിനയിച്ച നടി ചാര്‍മി കൗര്‍, പുരി ജഗന്നാഥ്, ശ്യാം കെ.നായിഡു, പി. സുബ്ബരാജു, തരുണ്‍കുമാര്‍ തുടങ്ങിയവരെ നേരത്തേ ചോദ്യം ചെയ്തിരുന്നു.