Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ നിന്ന് ആരാധകന്‍ സൂര്യയുടെ കൈയില്‍ കൊടുത്തുവിട്ട സമ്മാനം വിജയ്ക്ക് കിട്ടി!

കേരളത്തില്‍ നിന്ന് ആരാധകന്‍ സൂര്യയുടെ കൈയില്‍ കൊടുത്തുവിട്ട സമ്മാനം വിജയ്ക്ക് കിട്ടി!
, ശനി, 18 മാര്‍ച്ച് 2017 (15:52 IST)
സിങ്കം 3യുടെ പ്രൊമോഷനായി കേരളത്തില്‍ വന്ന സൂര്യയ്ക്ക് ഭിന്നശേഷിക്കാരനായ ഒരു ആരാധകന്‍ ഒരു സമ്മാനം കൊടുത്തു. സമ്മാനം പക്ഷേ സൂര്യയ്ക്കുള്ളതായിരുന്നില്ല, ഇളയദളപതി വിജയ്ക്കുള്ളതായിരുന്നു.
 
സൂര്യ ചെന്നൈയില്‍ ചെല്ലുമ്പോള്‍ ഈ സമ്മാനം വിജയ്ക്ക് നല്‍കണം എന്നായിരുന്നു ആരാധകന്‍റെ ആവശ്യം. അത് സമ്മതിച്ച സൂര്യ സമ്മാനവുമായി ചെന്നൈയിലേക്ക് പറന്നു.
 
എന്തായാലും കേരളത്തിലെ ഭിന്നശേഷിക്കാരനായ ആരാധകന്‍ സൂര്യയുടെ കൈവശം കൊടുത്തുവിട്ട സമ്മാനം വിജയ്ക്ക് കിട്ടി എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഒരു വിസമ്മതവും കൂടാതെ ആ സമ്മാനം തനിക്കെത്തിച്ച സൂര്യയ്ക്ക് വിജയ് നന്ദി അറിയിച്ചു.
 
സൂര്യയുടെ നിര്‍മ്മാണക്കമ്പനിയായ 2ഡി എന്‍റര്‍ടെയ്ന്‍‌മെന്‍റ്സിന്‍റെ ഡയറക്ടര്‍ രാജശേഖര്‍ പാണ്ഡ്യന്‍ നേരിട്ട് വിജയെ സന്ദര്‍ശിച്ചാണ് ഗിഫ്റ്റ് കൈമാറിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസിന് മുമ്പ് എന്തിരന്‍ 2.0 നേടിയത് 110 കോടി; ബാഹുബലി 2 നേടിയത് 500 കോടി - ഷങ്കറിനെ പിന്തള്ളി രാജമൌലി നമ്പര്‍ വണ്‍ !