Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചി പഴയ കൊച്ചിയല്ല, പക്ഷേ ബിലാല്‍ വീണ്ടും വന്നാലോ?

അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ബിഗ്ബിയുമായി വന്നാല്‍...!

Mammootty
, വ്യാഴം, 17 നവം‌ബര്‍ 2016 (14:41 IST)
ബിലാല്‍ ജോണ്‍ കുരിശിങ്കല്‍. “കൊച്ചി പഴയ കൊച്ചിയായിരിക്കില്ല, പക്ഷേ ബിലാല്‍ പഴയ ബിലാല്‍ തന്നെയാണ്” - എന്ന ഡയലോഗ് സൃഷ്ടിച്ച പ്രകമ്പനം ഇനിയും ഒഴിഞ്ഞുപോയിട്ടില്ല. മമ്മൂട്ടിയുടെ ഏറ്റവും മികച്ച ആക്ഷന്‍ കഥാപാത്രമായിരുന്നു ബിലാല്‍. അമല്‍ നീരദ് എന്ന സ്റ്റൈഷ് ചിത്രങ്ങളുടെ സംവിധായകന്‍റെ ആദ്യ സിനിമയായിരുന്നു ബിഗ്ബി.
 
‘ഫോര്‍ ബ്രദേഴ്സ്’ എന്ന അമേരിക്കന്‍ ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അമല്‍ നീരദ് ബിഗ്ബി ഒരുക്കിയത്. ഈ സിനിമയോടെ സ്റ്റൈലിഷ് ആക്ഷന്‍ സിനിമകളുടെ ഒരു പെരുമഴക്കാലം തന്നെ മലയാളത്തിലുണ്ടായി. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടി വലിയൊരു അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത് വാര്‍ത്തയായിരുന്നു.
 
2007 ഏപ്രില്‍ 13ന് റിലീസ് ചെയ്ത ബിഗ്ബിയുടെ ഛായാഗ്രഹണം സമീര്‍ താഹിറായിരുന്നു. സമീര്‍ പിന്നീട് ശ്രദ്ധേയമായ ചില ചിത്രങ്ങള്‍ ഒരുക്കി.
 
ബിഗ്ബിക്ക് ഒരു രണ്ടാം ഭാഗം വന്നാലോ? പഴയ ബിലാലായി മമ്മൂട്ടി ഒരിക്കല്‍ കൂടിയെത്തിയാല്‍ അതൊരു തകര്‍പ്പന്‍ അനുഭവമായിരിക്കും അല്ലേ?

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിനീത് പത്രം വായിക്കില്ല, പുതുതലമുറയുടെ ഭാഗമാണ് അവനും: ശ്രീനിവാസൻ