Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്വാളീസ് മലയാള സിനിമയുടെ ഐശ്വര്യം ? മോളിവുഡില്‍ ഹിറ്റുകള്‍ വേണമെങ്കില്‍ ഈ വണ്ടി നിര്‍ബന്ധം

The wealth of Qualies Malayalam cinema? If you want hits in Mollywood

കെ ആര്‍ അനൂപ്

, ചൊവ്വ, 23 ഏപ്രില്‍ 2024 (13:21 IST)
മലയാള സിനിമ ഉയരങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തുടരെ ഹിറ്റുകള്‍ മാത്രമാണ് മോളിവുഡില്‍ പിറക്കുന്നത്. തെന്നിന്ത്യന്‍ സിനിമ ലോകം ഒരുപോലെ ആസ്വദിക്കുന്ന കണ്ടെന്റുകളാണ് വരുന്നതും. വിജയ ചിത്രങ്ങളിലെ പാട്ടുകളും മാസ് ഡയലോഗുകളും സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. അതുപോലെ അടുത്തിടെ പണം വാരിക്കുട്ടിയ സിനിമകളില്‍ ടൊയോട്ട ക്വാളീസ് ഉപയോഗിച്ചതും ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുകയാണ്.
 
 ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സില്‍ ടൊയോട്ട ക്വാളീസ് വണ്ടി ഉപയോഗിച്ചിരുന്നു. സിനിമയിലെ പ്രധാന താരങ്ങള്‍ കൊടൈക്കനാലിലേക്ക് പോകുന്നത് ചുവന്ന ക്വാളീസ് ആയിരുന്നു.
ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രമലു എന്ന ചിത്രത്തിലും ഒരു ക്വാളീസ് വന്നു പോകുന്നുണ്ട്. അതില്‍ പച്ച നിറത്തിലുള്ള ക്വാളീസ് ഉപയോഗിച്ചത്.റീനുവും സച്ചിനും ഹൈദരാബാദിലെത്തിയതിന് ശേഷമുള്ള പാട്ടിലെ ഒരു സീനില്‍ മാത്രമാണ് ഈ ക്വാളീസ് വന്നുപോകുന്നത്. റീനു കൂട്ടുക്കാരുടെ കൂടെ നടക്കുമ്പോള്‍ എതിര്‍വശത്ത് നിന്ന് പച്ച ക്വാളീസ് പിന്നില്‍ നിന്ന് തള്ളിക്കൊണ്ട് വരുന്ന സച്ചിനെയും അമല്‍ ഡേവിസിനേയും കാണാം.
 
സ്വന്തമായി ആംഡബര കാറുകളുണ്ടെങ്കിലും രംഗയ്ക്ക് ആ ചുവന്ന ക്വാളീസിനോട് ഒരു പ്രത്യേക സ്‌നേഹമാണ്.മാത്രമല്ല സിനിമയില്‍ ഈ കാറിന് ഒരു പ്രത്യേക റോളുണ്ട്.അടുതിടെ ഇറങ്ങിയ മൂന്ന് സിനിമകളും ഈ കാര്‍ ശ്രദ്ധയാകര്‍ഷിച്ചു.ക്വാളീസ് മലയാള സിനിമയുടെ ഐശ്വര്യം എന്നാ ആരാധകര്‍ പറയുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍ സിനിമയില്‍ മാത്രമല്ല വിളി വന്നത്,വൈറല്‍ ഡാന്‍സര്‍ ലീലാമ്മ ഇനി സിനിമ താരം