Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രേറ്റ്ഫാദര്‍ നേടിയത് 90 കോടി?, ഇന്ത്യന്‍ ബോക്സോഫീസില്‍ മമ്മൂട്ടിയുടെ പടയോട്ടം !

The Great Father
, വെള്ളി, 9 ജൂണ്‍ 2017 (16:41 IST)
ഹനീഫ് അദേനി സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം 75 ദിവസം പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ അഞ്ച് ഹിറ്റുകളില്‍ ഒന്ന് ഈ സിനിമയാണെന്ന് നിസംശയം പറയാം.
 
ഇതുവരെ ഈ സിനിമ എത്ര കളക്ഷന്‍ നേടി എന്നതിന്‍റെ വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല. എന്നാല്‍ ചിത്രം ഇതുവരെ 90 കോടിയോളം കളക്ഷന്‍ നേടിയെന്നും ദൃശ്യത്തിന്‍റെ കളക്ഷന്‍ മറികടന്നെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്.
 
കേരളത്തില്‍ ചരിത്രവിജയം കുറിച്ച സിനിമ കേരളത്തിനുപുറത്തും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഒരു നവാഗതന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ഇത്രയും വലിയ കളക്ഷന്‍ ലഭിക്കുന്നത് അപൂര്‍വ്വമാണ്.
 
ഗ്രേറ്റ്ഫാദറിന് ശേഷം മമ്മൂട്ടിയുടെ താരമൂല്യം കുതിച്ചുയര്‍ന്നു. അടുത്ത രണ്ടുവര്‍ഷത്തേക്ക് താരത്തിന് ഡേറ്റില്ല. വലിയ സംവിധായകര്‍ക്കും പുതുമുഖങ്ങള്‍ക്കും ഒരുപോലെ ഡേറ്റുനല്‍കിയിരിക്കുകയാണ് മമ്മൂട്ടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡേവിഡ് നൈനാന്‍ തോക്കെടുത്തത് തോല്‍ക്കാനല്ല, ഇനിയുമുണ്ട് ഒരങ്കം!