ജോണ്‍ ബ്രിട്ടാസിനെ കുഴക്കിയ ആസിഫിന്റെ കിടിലന്‍ ചോദ്യം! അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ!
കുറച്ച് നേരം ഞാന്‍ ആ കസേരയിലിരിക്കട്ടെ? സമയം കളയാതെ ആസിഫ് ചോദ്യവും ചോദിച്ചു, നല്ല കിടിലന്‍ ചോദ്യം!
മലയാളത്തിന്റെ യുവതാരങ്ങളില്‍ കത്തിക്കയറുന്ന താരമാണ് ആസിഫ് അലി. ആസിഫിന്റെ പുതിയ ചിത്രമായ സണ്‍ഡേ ഹോളിഡേ തീയേറ്ററുകളില്‍ ഇപ്പോഴും മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ഇതിനിടയില്‍ സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് ആഫിസും നടി അപര്‍ണ ബാലമുരളിയും സംവിധായകന്‍ ജിസ് ജോയ്‌യും കൈരളി ടി വിയുടെ ജെബി ജഗ്ഷനില്‍ എത്തിയിരുന്നു.
അഭിമുഖത്തിനിടയില്‍ ആസിഫ് ‘ആ കസേരയില്‍ ഞാനൊന്നിരുന്നോട്ടേ‘യെന്ന് അവതാരകനായ ജോണ്‍ ബ്രിട്ടാസിനോട് ചോദിച്ചു. സന്തോഷത്തോടു കൂടി ഇരുന്നോളാന്‍ ആയിരുന്നു അവതാരകന്റെ മറുപടി. കസേരയില്‍ ഇരുന്ന് കുറച്ച് നേരത്തേക്ക് അവതാരകനായ ആസിഫ് സമയം കളയാതെ ജോണ്‍ ബ്രിട്ടാസിനോട് ചോദ്യവും ചോദിച്ച് തുടങ്ങി. പരിപാടി കാണുന്ന മലയാളികള്‍ എല്ലാവരും ചോദിക്കാന്‍ ആഗ്രഹിച്ചിരുന്ന ചോദ്യമാണ് ആസിഫ് ചോദിച്ചത്.
പരിപാടിക്കെത്തുന്ന അതിഥികളോട് എന്തുകൊണ്ടാണ് അവരുടെ പേഴ്സണല്‍ കാര്യങ്ങള്‍ ചോദിക്കുന്നത്? അതിഥികളുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പരിപാടിയുടെ മാര്‍ക്കറ്റിങിന്റെ ഭാഗമാണോ? അതോ ചാനല്‍ റേറ്റിങിനാണോ എന്നായിരുന്നു ആസിഫ് ചോദിച്ചത്. ഒരു വ്യക്തിയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും വരുമ്പോഴാണ് ഒരു അഭിമുഖം പൂര്‍ണമാകുന്നതെന്നായിരുന്നു അവതാരകന്റെ മറുപടി. ഏതായാലും ആസിഫിന്റെ ഈ തുറന്നു ചോദിക്കലില്‍ സോഷ്യല്‍ മീഡിയകളില്‍ അദ്ദേഹത്തിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.