Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാനെന്റെ ജീവിതം ആന്റണിയെ ഏൽപ്പിക്കുന്നു' - ആന്റണി പെരുമ്പാവൂരിനോട് മോഹൻലാൽ

ദൃശ്യത്തിന്റെ കഥ ആദ്യം കേട്ടത് മോഹൻലാൽ അല്ല, ആന്റണി പെരുമ്പാവൂരാണ്!

'ഞാനെന്റെ ജീവിതം ആന്റണിയെ ഏൽപ്പിക്കുന്നു' - ആന്റണി പെരുമ്പാവൂരിനോട് മോഹൻലാൽ
, വെള്ളി, 13 ഒക്‌ടോബര്‍ 2017 (07:49 IST)
'ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പ്പിക്കുന്നു' നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനോട് നടൻ മോഹന്‍ലാല്‍ പറഞ്ഞതാണിത്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തെ കേന്ദ്രീകരിച്ച് അമൃത ടിവിയില്‍ വരുന്ന ലാല്‍സലാം എന്ന പരിപാടിയിൽ ആന്റണി അതിഥിയായി എത്തിയപ്പോഴായിരുന്നു സംഭവം‍. 
 
പരിപാടിയില്‍ പങ്കെടുത്ത ആന്റണിക്ക് ഉപഹാരം നല്‍കുമ്പോഴായിരുന്നു 'ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പ്പിക്കുന്നു' എന്ന് മോഹൻലാൽ പറഞ്ഞത്. ഇത് ഉപഹാരമായി കാണരുതെന്നും ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പ്പിക്കുന്നു എന്ന് കണ്ടാല്‍ മതിയെന്നും ലാല്‍ പറഞ്ഞു.
 
വർഷങ്ങൾക്ക് മുമ്പ് ഡ്രൈവറായി മോഹന്‍ലാലിനോടൊപ്പം ജോലിക്ക് കയറിയത് തൊട്ട് പിന്നീട് നിര്‍മ്മാതാവായിട്ടുള്ള അനുഭവങ്ങളും ആന്റണി പരിപാടിയില്‍ പറഞ്ഞു. ദൃശ്യം ചിത്രത്തിന്റെ കഥ ആദ്യം കേട്ടത് താനാണെന്നും അതിനു ശേഷമാണ് മോഹന്‍ലാൻ കേട്ടതെന്നും ആന്റണി പറയുന്നു. കഥ ഉറപ്പായിട്ടും മോഹന്‍ലാലിനോട് പറയണമെന്ന് ജിത്തു ജോസഫിനോട് ആവശ്യപ്പെട്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ഞൂറാനായി നിവിൻ പോളി വരുന്നു! സംവിധാനം - രാജീവ് രവി