തോപ്പില്‍ ജോപ്പന്‍ എങ്ങനെ ഇത്രയും വലിയ ഹിറ്റായി? !
തോപ്പില്‍ ജോപ്പന്‍റെ അസാധാരണ വിജയം നല്‍കുന്ന സന്ദേശമെന്ത്?
തോപ്പില്‍ ജോപ്പന്‍ മമ്മൂട്ടിയുടെ മഹത്തായ സിനിമയൊന്നുമല്ല. ഒരു സാധാരണ കുടുംബ ചിത്രമാണ്. വലിയ ആക്ഷന്‍ സീക്വന്‍സുകളോ കാര്‍ ചേസോ കോടികളുടെ ആര്‍ഭാടമോ ചിത്രത്തിലില്ല. നല്ല പാട്ടുകള്‍ ഉണ്ട്. ഹൃദ്യമായ ഒരു കഥയുണ്ട്. പക്ഷേ, പടം മെഗാഹിറ്റായി മാറുകയാണ്. എന്താണ് തോപ്പില്‍ ജോപ്പന്‍റെ ഇത്രയും വലിയ വിജയത്തിന് പിന്നിലെ മാജിക്?
അത് മമ്മൂട്ടി ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് വേളയില്‍ മമ്മൂട്ടി പറഞ്ഞതുതന്നെയാണ് - തോപ്പില്‍ ജോപ്പന്‍ ഒരു കുടുംബത്തില്‍ കയറ്റാവുന്ന ചിത്രമാണ്!
ചിത്രത്തില്‍ ഒരു ദ്വയാര്‍ത്ഥ പ്രയോഗമില്ല. കുടുംബപ്രേക്ഷകരുടെ നെറ്റിചുളിക്കുന്ന ഐറ്റം ഡാന്‍സില്ല. ലളിതമായ കഥയും നല്ല നര്‍മ്മവും അഭിനേതാക്കളുടെ മികച്ച പ്രകടനവുമാണ് തോപ്പില്‍ ജോപ്പന് ഗുണമായത്. ഇതിന്‍റെ ക്രെഡിറ്റ് സംവിധായകനായ ജോണി ആന്‍റണിക്കും തിരക്കഥാകൃത്ത് നിഷാദ് കോയയ്ക്കും അവകാശപ്പെട്ടതാണ്.
കുടുംബപ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തതോടെ അണിയറപ്രവര്‍ത്തകര്‍ പോലും അമ്പരക്കുന്ന രീതിയിലുള്ള വിജയമാണ് ജോപ്പന് ഉണ്ടാകുന്നത്. ആറുകോടി മുതല്‍ മുടക്കിലൊരുങ്ങിയ തോപ്പില്‍ ജോപ്പന്‍ 10 കോടി കളക്ഷനിലേക്ക് പ്രവേശിച്ചുകഴിഞ്ഞു.
ചിത്രം തിയേറ്ററില്‍ നാലുദിവസം പിന്നിട്ടപ്പോള്‍ നേടിയ കളക്ഷന്‍ 8.43 കോടി രൂപയായിരുന്നു. വിതരണക്കാരുടെ വിഹിതമായി അപ്പോള്‍ത്തന്നെ നാലുകോടിക്ക് മേല്‍ തുക നേടിക്കഴിഞ്ഞു. തോപ്പില്‍ ജോപ്പന്‍ 10 ദിവസം പൂര്‍ത്തിയാകുമ്പോഴേക്കും കോടികളുടെ ലാഭം നിര്‍മ്മാതാവിനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
മമ്മൂട്ടിയുടെ ജോപ്പന്‍ അച്ചായന്‍, സ്നേഹത്തിന്‍റെയും തമാശയുടെയും കാര്യത്തില്‍ മമ്മൂട്ടിയുടെ മറ്റ് അച്ചായന്‍ കഥാപാത്രങ്ങളെ കടത്തിവെട്ടുകയാണ്. സലിംകുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവര്‍ ഫുള്‍ ഫോമില്‍ തിരിച്ചെത്തി എന്നതും തോപ്പില്‍ ജോപ്പനെ മഹാവിജയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ‘ഇതാണ് കാവ്യനായകന്‍’ എന്ന ടൈറ്റില്‍ സോംഗ് തരംഗമായി മാറിയതും ജോപ്പന് ഗുണം ചെയ്തു.