Webdunia - Bharat's app for daily news and videos

Install App

നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചത് ദിലീപും ബിനീഷ് കോടിയേരിയും ചേർന്നാണെന്ന് പറയാൻ സൗകര്യമില്ലെന്ന് മാല പാർവതി

ദിലീപും ബിനീഷ് കോടിയേരിയും ചേർന്നോ? വിശ്വസിക്കണമെങ്കിൽ ഇര പറയണം, തെളിഞ്ഞാൽ പ്രതികരിക്കാൻ ആരുടെയും ശുപാർശയും വേണ്ട: മാല പാർവതി

Webdunia
ബുധന്‍, 22 ഫെബ്രുവരി 2017 (12:40 IST)
പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചില്ലെന്ന ആരോപണത്തിന് മറുപടിയുമായി സാമൂഹിക പ്രവർത്തകയും നടിയുമായ മാല പാർവതി. നടിയെ വണ്ടിയിൽ കയറ്റി കൊണ്ടു പോയി ഉപദ്രവിച്ചത് ദിലീപും ബിനീഷ് കോടിയേരിയും ചേർന്നാണ് എന്ന് പറയാൻ തനിക്ക് സൗകര്യമില്ലെന്നും സമ്മർദ്ദ തന്ത്രം ഉപയോഗിച്ച് പറയിക്കാനുള്ള ശ്രമം കൈയ്യിലിരിക്കട്ടെയെന്നും മാല പാർവതി പറയുന്നു.
 
കേസ് തെളിഞ്ഞാൽ പറയാം. അലെങ്കിൽ ഇര പറയട്ടെ. തെളിഞ്ഞാൽ പ്രതികരിക്കാൻ ആരുടെയും ശുപാർശയും വേണ്ട. സ്ത്രീകൾ നിരത്തിൽ സുരക്ഷിതയല്ല എന്ന് പറഞ്ഞ് പ്രവർത്തിക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല. എന്റെ സിനിമ അവസരങ്ങൾക്ക് വേണ്ടി തെരുവിൽ ക്രൂരമായി ആക്രമിക്കപ്പെടുന്നവരെ ഒറ്റി കൊടുത്തു എന്നൊക്കെ കേൾക്കുമ്പോൾ 'എനിക്ക് ചിരിയാണ് വരുന്നത്.
 
കേസ് തെളിയണം. തെളിഞ്ഞേ മതിയാകു. നടിക്ക് സംഭവിക്കുന്നോൾ മാത്രമല്ല ഈ പ്രതികരണം ഉണ്ടാകേണ്ടത്. ഗുണ്ടകൾ അധികാര വർഗ്ഗത്തിന്റെയും പണമുള്ളവരുടെയും ഉപേക്ഷിക്കാനാവാത്ത കൂട്ടാണ്. പോലീസിനും ഇവരുമായി ബന്ധമുണ്ട്.ഇത്രയും ദിവസമായി പിടിക്കാനാവാത്ത പൾസർ സുനി ചെറിയ മീൻ അല്ല. ഒറ്റക്കെട്ടായി കേസ് തെളിയിക്കാൻ സമ്മർദ്ദം ചെലുത്താം. അല്ലാതെ ഏതെങ്കിലും നിലയ്ക്ക് സംസാരിക്കാൻ ശ്രമിക്കുന്നവരുടെ മെക്കിട്ട് കയറിയിട്ട് ഒരു കാര്യവുമില്ല. മാല പാർവതി പറയുന്നു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടത് ആരാണ്?

ഇന്ത്യയില്‍ ടിക്കറ്റ് ആവശ്യമില്ലാതെ സൗജന്യ ട്രെയിന്‍ യാത്ര ചെയ്യാനാകുന്ന ഒരേയൊരു സ്ഥലം ഇതാണ്

ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ടില്ല; പിണറായി വിജയനെ വാഴ്ത്തി സുധാകരന്‍ (വീഡിയോ)

എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ, ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ഇന്ത്യന്‍ റെയില്‍വെ മുഖം തിരിച്ചാലും കെ.എസ്.ആര്‍.ടി.സി ഉണ്ടല്ലോ; ക്രിസ്മസ്-പുതുവത്സര തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍

അടുത്ത ലേഖനം
Show comments