Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപ് മാത്രമല്ല, ഇക്കാര്യത്തില്‍ പൃഥ്വിരാജും പൂര്‍ണിമയും പുലിയാണ്!

സിനിമ മാത്രം പോര ഇവര്‍ക്ക്, ലക്ഷ്യം അതാണല്ലോ...

ദിലീപ് മാത്രമല്ല, ഇക്കാര്യത്തില്‍ പൃഥ്വിരാജും പൂര്‍ണിമയും പുലിയാണ്!
, ചൊവ്വ, 18 ജൂലൈ 2017 (09:56 IST)
അഭിനയത്തിനൊപ്പം മറ്റ് ബിസിനസുകളിലും ശ്രദ്ധ ചെലുത്താത്ത നടീനടന്മാര്‍ കുറവാണ്. സിനിമയില്ലെങ്കിലും ജീവിക്കാനുള്ള വരുമാനം ഒട്ടു കുറയാതിരിക്കാനുള്ള മുന്‍‌കരുതല്‍ തന്നെ ഇതിനും കാരണം. സിനിമാ മേഖലയില്‍ മാത്രമല്ല, രാഷ്ട്രീയ പ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളാണ് ദിലീപ്. സിനിമയുടെ പല മേഖലകളിലും അല്ലാതെയുമായി ബിസിനസിലൂടെ കോടികള്‍ സമ്പാദിക്കുന്നയാളാണ് ദിലീപ്.
 
നിര്‍മ്മാണ കമ്പനി, തിയേറ്റര്‍, വിതരണക്കമ്പനി, ഹോട്ടല്‍, ബോട്ട് സര്‍വ്വീസ് തുടങ്ങി ദിലീപ് കൈവയ്ക്കാത്ത മേഖലകളില്ല എന്നുതന്നെ പറായാം. എന്നാല്‍, നടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അറസ്റ്റിലായതോടെ ഇതില്‍ പല സ്ഥാപനങ്ങളും നാട്ടുകാര്‍ തല്ലിപ്പൊളിച്ചിരുന്നു. ദിലീപ് മാത്രമല്ല, ബിസിനസിലേക്കിറങ്ങിയ പലരും മലയാള സിനിമയില്‍ ഉണ്ട്. അതില്‍ സൂപ്പര്‍ താരവും മെഗാതാരവും ഉള്‍പ്പെടും.
 
മോഹന്‍ലാലിനും ദുബായില്‍ ഒരു റസ്റ്റോറന്റ് ഉണ്ട്. ബിസിനസിലേക്കുള്ള ആദ്യത്തെ ചവിട്ടുപടി ആയിരുന്നു ഇത്. ഗള്‍ഫ് മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് പിന്നീട് ഒരു കറി പൗഡറും അവതരിപ്പിച്ചു. ഫിലിം പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍, നിര്‍മ്മാണം, വിതരണ കമ്പനി എന്നീ മേഖലകളിലും മോഹന്‍ലാലിന്റെ സാന്നിധ്യം ഉണ്ട്.
 
ജൈവ കൃഷിയിലാണ് മമ്മൂട്ടിയുടെ ശ്രദ്ധ. കോട്ടയത്ത കുമരകത്തിനടുത്ത് 17 ഏക്കര്‍ നെല്‍പ്പാടം ഇദ്ദേഹത്തിനുണ്ട്. മമ്മൂട്ടിയെ പോലെ ജൈവ കൃഷി ചെയ്യുന്ന മറ്റൊരാള്‍ ഉണ്ട് ‌- ശ്രീനിവാസന്‍. കൊച്ചിയിലെ കണ്ടനാടാണ് ശ്രീനിവാസന്‍ നെല്‍ കൃഷി നടത്തുന്നത്. 
 
ആസിഫ് അലി തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം കൊച്ചിയില്‍ വാഫന്‍ സ്ട്രീറ്റ് എന്ന റെസ്റ്റോറന്റ് ആരംഭിച്ചത് അടുത്താണ്. ബിസിനസിന്റെ കാര്യത്തില്‍ പൃഥ്വിരാജും ഒട്ടും പുറകോട്ടല്ല. പൃഥ്വിരാജ് സഹോദരനായ ഇന്ദ്രജിത്തിനും അമ്മ മല്ലികയ്ക്കുമൊപ്പം ഖത്തറിl ഒരു റെസ്റ്റോറന്റ് ആരംഭിച്ചിട്ടുണ്ട്. 'സ്പൈസ് ബോട്ട്' എന്നാണ് പേര്. യുഎഇയില്‍ ഒരു ഒരു ശാഖ തുറക്കാനുള്ള പദ്ധതിയിലാണ് ഇവര്‍. പൂര്‍ണിമ ഇന്ദ്രജിത്തിന് കൊച്ചിയില്‍ പ്രാണയെന്ന ഫാഷന്‍ ബൊട്ടീക്ക് ഉണ്ട്. ഫാഷന്‍ രംഗത്തെ പുത്തന്‍ തരംഗങ്ങള്‍ക്കൊപ്പം പൂര്‍ണിമ സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളും പ്രാണയുടെ സവിശേഷതയാണ്.
 
ഇവരെ കൂടാതെ, കാവ്യ മാധവന്‍, അമല പോള്‍, ആഷിക് അബു, റിമ കല്ലിങ്കല്‍, ലെന, സിദ്ദിഖ് എന്നിവര്‍ക്കും ബിസിനസില്‍ പങ്കുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണവ് തനിക്ക് ആരാണെന്ന വെളിപ്പെടുത്തലുമായി പ്രിയദർശൻറെ മകൾ