Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയും പള്‍സര്‍ സുനിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് ലാല്‍, അപ്പോൾ ദിലീപ് പറഞ്ഞതോ?

കള്ളം പറയുന്നത് ദിലീപോ? ലാലോ?

നടിയും പള്‍സര്‍ സുനിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് ലാല്‍, അപ്പോൾ ദിലീപ് പറഞ്ഞതോ?
, ചൊവ്വ, 27 ജൂണ്‍ 2017 (11:34 IST)
കൊച്ചിയിൽ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചയിൽ സിനിമാ ലോകത്ത് നടൻ ദിലീപ് ഒറ്റപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ. നടിയും പൾസർ സുനിയും തമ്മിൽ സുഹൃത്തുക്കൾ ആയിരുന്നുവെന്നും അവർ തമ്മിൽ ബന്ധമുണ്ടെന്ന് സംവിധായകൻ ലാൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ദിലീപ് ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ, ദിലീപിന്റെ വാക്കുകളെ പൂർണമായും തള്ളിക്കളയുകാണ് ലാൽ.
 
താന്‍ ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്ന നിലപാടിലാണ് സംവിധായകന്‍ ലാല്‍. നടിയും പള്‍സര്‍ സുനിയും തമ്മില്‍ സുഹൃത്തുക്കളാണോ എന്ന് തനിക്ക് അറിയില്ല. തീര്‍ത്തും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ദിലീപ് പറയുന്നതെന്ന് ലാൽ സുഹൃത്തുക്കളോട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദിലീപിന്റെ ചാനൽ വെളിപ്പെടുത്തൽ കേട്ട് ലാൽ ഞെട്ടിയത്രേ.
 
മകന്റെ സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്. നടി കാറു ചോദിച്ചപ്പോള്‍ നല്‍കി. അത്രമാത്രം. തന്റെ വീട്ടിലേക്കാണ് ആ കുട്ടി ആദ്യം എത്തിയത്. എല്ലാ പ്രശ്‌നവും എനിക്ക് ഒതുക്കി തീര്‍ക്കാമായിരുന്നുവെന്നും ലാൽ പറഞ്ഞതായി റിപ്പോർട്ടുകൾ. നടിക്കും പള്‍സര്‍ സുനിക്കും ബന്ധമുണ്ടെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ദിലീപിന്റെ വെളിപ്പെടുത്തല്‍ ഏത് സാഹചര്യത്തിലാണെന്നും അറിയില്ലെന്നും ലാൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ വാഹനം തടഞ്ഞുനിർത്തി, അദ്ദേഹത്തെ ഒന്നു തൊട്ടു; മറക്കാനാകാത്ത നിമിഷം അതായിരുന്നുവെന്ന് ജോജു ജോർജ്ജ്