Webdunia - Bharat's app for daily news and videos

Install App

നിവിന്‍ പോളിക്കും ഭാവനയ്ക്കുമൊപ്പം മഞ്ജു വാര്യരും നാഫാ നൈറ്റില്‍, അമേരിക്കന്‍ യാത്ര റദ്ദാക്കിയിട്ടില്ല !

മഞ്ജു വാര്യരും ഭാവനയും അമേരിക്കയിലേക്ക്!

Webdunia
വെള്ളി, 21 ജൂലൈ 2017 (10:01 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ വിദേശ യാത്ര റദ്ദാക്കാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
 
അമേരിക്കയില്‍ നടക്കുന്ന രണ്ടാമത് നാഫാ അവാര്‍ഡ് നിശയില്‍ മറ്റു നടീനടന്മാര്‍ക്കൊപ്പം മഞ്ജു വാര്യരും പങ്കെടുക്കും. നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ടൊവിനൊ തോമസ്, ഭാവന തുടങ്ങിയവര്‍ക്കൊപ്പം നോര്‍ത്ത് അമേരിക്കന്‍ ഫിലിം പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മഞ്ജു വാര്യരും ഉണ്ട്. ഈ യാത്ര സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
 
തിരക്കിട്ട ഷൂട്ടിങ്ങ് ഷെഡ്യൂളായതിനാല്‍ താരം യാത്ര റദ്ദാക്കിയെന്ന തരത്തിലായിരുന്നു നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. രണ്ടാമത് നാഫാ നൈറ്റില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനോടൊപ്പം, നടത്തുന്ന കലാപരിപാടികളിലും മഞ്ജുവിന്റെ സാന്നിധ്യം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരമാണ് മഞ്ജു വാര്യര്‍ക്ക് ലഭിച്ചത്. കരിങ്കുന്നം സിക്‌സസ്, വേട്ട തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം ഈ പുരസ്‌കാരത്തിന് അര്‍ഹയായത്. മികച്ച ചിത്രമായി മഹേഷിന്റെ പ്രതികാരം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനായി നിവിന്‍ പോളിയെ തിരഞ്ഞെടുത്തു. സഹനടി ആശാ ശരത്ത്, ജനപ്രിയ നായകന്‍ ബിജു മേനോന് തുടങ്ങിയവര്‍ക്കും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments