Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിവിന്‍ പോളിയാണ് സൂപ്പര്‍ സ്റ്റാറെന്ന് എല്ലാവരും കരുതും, പക്ഷേ അത് ദുല്‍ക്കറാണ്, സൈലന്‍റ് കില്ലര്‍ !

ദുല്‍ക്കറിന് അടിച്ചത് ലോട്ടറി !

Nivin Pauly
, ചൊവ്വ, 7 ജൂണ്‍ 2016 (14:34 IST)
നിവിന്‍ പോളിയുടെ സിനിമകള്‍ ബോക്സോഫീസില്‍ കോടികള്‍ വാരുമ്പോള്‍ എല്ലാവരും ആവര്‍ത്തിക്കുന്ന ഒരു കാര്യമുണ്ട്. യുവതലമുറയിലെ സൂപ്പര്‍താരം നിവിന്‍ പോളിയാണെന്ന്. ഒരര്‍ത്ഥത്തില്‍ ശരിയുമാണ്. പൃഥ്വിരാജിനേക്കാള്‍, ഫഹദ് ഫാസിലിനേക്കാള്‍ വമ്പന്‍ വിജയങ്ങള്‍ തുടര്‍ച്ചയായി നല്‍കുന്നത് നിവിന്‍ തന്നെയാണ്.
 
എന്നാല്‍ നമ്മള്‍ ദുല്‍ക്കറിനെ കാണാതിരിക്കരുത്. ഇപ്പോഴിതാ, ഹാട്രിക് വിജയമാണ് ദുല്‍ക്കര്‍ സല്‍മാന്‍ നേടിയിരിക്കുന്നത്. ചാര്‍ലി, കലി, കമ്മട്ടിപ്പാടം എന്നിവ. ഇവ മൂന്നും ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളും.
 
ചാര്‍ലി ലോകമെമ്പാടുനിന്നും സമ്പാദിച്ചത് 40 കോടിക്ക് മുകളിലാണ്. മാത്രമല്ല, മികച്ച നടന്‍ ഉള്‍പ്പടെ എട്ട് സംസ്ഥാന അവാര്‍ഡുകളും ചാര്‍ലി നേടി.
 
സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലി കേരളത്തില്‍ നിന്നുമാത്രം വാരിക്കൂട്ടിയത് 14 കോടി രൂപയാണ്. ഏറ്റവും പുതിയ ചിത്രമായ കമ്മട്ടിപ്പാടത്തിന്‍റെ കളക്ഷന്‍ ഇപ്പോള്‍ തന്നെ 14 കോടിക്ക് അടുത്തെത്തിയിരിക്കുന്നു.
 
ഇതോടെ ആരാണ് ബോക്സോഫീസിലെ താരരാജകുമാരന്‍ എന്ന് തെളിയിക്കാനുള്ള മത്സരം നിവിന്‍ പോളിയും ദുല്‍ക്കര്‍ സല്‍മാനും തമ്മിലായിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെട്രോളുള്ള ജനറേറ്റർ പ്രവർത്തിച്ച് കൊണ്ടിരിക്കും, അത് തീരുമ്പോൾ നിൽക്കും; രാമകൃഷ്ണനിപ്പോൾ പെട്രോൾ കാണുമെന്ന് ജാഫർ ഇടുക്കി