നിവിന്‍ പോളിയെ കൈവിട്ട് ‘ചങ്ക്’ അജു വര്‍ഗീസ്; കട്ട സപ്പോര്‍ട്ടുമായി തൃഷ

നിവിന് കട്ടസപ്പോര്‍ട്ടുമായി തൃഷ

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (07:42 IST)
നിവിന്‍ പോളി മലയാള സിനിമയുടെ ശാപമാണെന്ന രീതിയില്‍ നാന മാഗസിന്‍ കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡ് എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ചെന്നപ്പോള്‍ നിവിന്‍ അപമര്യാദയായി പെരുമാറി എന്നായിരുന്നു നാനയുടെ ആരോപണം. 
 
സംഭവത്തില്‍ നിവിന്റെ ഉറ്റസുഹൃത്തായ അജു വര്‍ഗീസോ സിനിമയിലെ മറ്റ് പ്രവര്‍ത്തകരോ ഒന്നും പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഇപ്പോഴിതാ നിവിന് കട്ടസപ്പോര്‍ട്ടുമായി എത്തിയിരിക്കുകയാണ് ‘ഹേയ് ജൂഡിലെ’ നായിക തൃഷ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്നതിന് മുന്‍പേ അഭിനേതാക്കളുടെ ഫോട്ടോ പുറത്ത് വിടുന്നത് സംവിധായകനോട് കാണിക്കുന്ന മര്യാദകേടാണെന്ന് തൃഷ പറയുന്നു.
 
ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുക്കുന്നത് വളരെ സന്തോഷത്തോടെയാണെന്നും എന്നാല്‍ ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങള്‍ പുറത്ത് വിടരുതെന്നും ഇത് ശരിയല്ലെന്നും തൃഷ ട്വീറ്റ് ചെയ്തു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തതിന് ശേഷം പ്രചരിപ്പിച്ചാല്‍ മതി എന്ന് നിവിന്‍ പറഞ്ഞുവെന്നായിരുന്നു നാന എഴുതിയത്.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

Aishwarya Rai Speech: 'ഒരേയൊരു ജാതിയേയുള്ളൂ, മനുഷ്യന്‍'; മോദിയെ മുന്നിലിരുത്തി ഐശ്വര്യ റായിയുടെ പ്രസംഗം

എല്ലാ വാര്‍ഡുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, തെരുവ് നായ്ക്കളുടെ ശല്യം അവസാനിപ്പിക്കും; തിരുവനന്തപുരത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാഗ്ദാനം

അടുത്ത ലേഖനം
Show comments