പടക്കുതിരയായി രാമലീല, കോടികള്‍ വാരി കുതിപ്പ്; കളക്ഷന്‍ റെക്കോര്‍ഡുകള്‍ വീഴുന്നു!

Webdunia
വെള്ളി, 6 ഒക്‌ടോബര്‍ 2017 (15:28 IST)
ദിലീപിന്‍റെ ‘രാമലീല’ നേടുന്നത് സമാനതകളില്ലാത്ത വിജയം. പുലിമുരുകന്‍റെ നിര്‍മ്മാതാവിന് പുലിമുരുകനെ വെല്ലുന്ന വിജയമാണ് രാമലീല സമ്മാനിക്കുന്നത്. അരുണ്‍ ഗോപിയുടെ ആദ്യചിത്രം തന്നെ മെഗാഹിറ്റ്.
 
25 കോടി കളക്ഷനിലേക്ക് കുതിക്കുന്ന രാമലീല രാജ്യമെങ്ങും വന്‍ മുന്നേറ്റമാണ് നടത്തുന്നത്. റിലീസിംഗ് കേന്ദ്രങ്ങളുടെ എണ്ണത്തിലും വന്‍ മുന്നേറ്റമുണ്ടാക്കിയ ചിത്രം ദിലീപിന്‍റെ കരിയറിലെയും മലയാള സിനിമയുടെ ചരിത്രത്തിലെയും ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്.
 
സച്ചി തിരക്കഥയെഴുതിയ ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ കുടുംബബന്ധങ്ങളുടെ ഇഴയടുപ്പങ്ങളുടെ കഥ കൂടിയാണ്. രാമനുണ്ണി എന്ന കഥാപാത്രത്തെ ദിലീപ് ഉജ്ജ്വലമാക്കിയിരിക്കുന്നു.
 
ദിലീപിന്‍റെ ജീവിതത്തിലെ സമകാലീന അവസ്ഥയോട് ഏറെ സമാനമായ കഥാ സന്ദര്‍ഭങ്ങളാണ് രാമലീലയ്ക്കുള്ളത്. അതുതന്നെയാണ് സിനിമയിലേക്ക് ആകര്‍ഷിക്കുന്ന കൌതുകമെങ്കിലും മികച്ച ഒരു ആക്ഷന്‍ ത്രില്ലര്‍ എന്ന നിലയിലാണ് ചിത്രത്തെ ചരിത്രം രേഖപ്പെടുത്തുക.
 
‘പുതിയകാലത്തിന്‍റെ ജോഷി’ എന്നാണ് അരുണ്‍ ഗോപിയെ ഇപ്പോള്‍ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. അത്രയും മികച്ച ഷോട്ടുകളും സംവിധാനമികവുമാണ് രാമലീലയ്ക്ക്. ടോമിച്ചന്‍ മുളകുപാടം എന്ന കൌശലക്കാരനായ നിര്‍മ്മാതാവിന്‍റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ കൂടിയായപ്പോള്‍ കോടികള്‍ വാരുകയാണ് ഈ ദിലീപ് ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

അടുത്ത ലേഖനം
Show comments