പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് നടി! ആ വാര്‍ത്ത തെറ്റാണ്; ദിവ്യ പറയുന്നു
മറുപടി പറഞ്ഞ് പറഞ്ഞ് മടുത്തു: ദിവ്യ
പ്രമുഖ നടിക്കെതിരേ കൊച്ചിയിലുണ്ടായതു പോലൊരു ആക്രമണം തനിക്കു നേരേയുണ്ടായെന്ന പ്രചരണത്തില്‍ വിശദീകരണവുമായി നടി ദിവ്യ വിശ്വനാഥ്. തന്റെ വാക്കുകളെ തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്ന് നടി വ്യക്തമാക്കുന്നു. വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് അത്തരമൊരു അനുഭവം നേരിട്ടിട്ടുണ്ടെന്ന് ദിവ്യ വെളിപ്പെടുത്തിയത്.
താന്‍ പീഡനത്തിന് ഇരയായെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ നിരവധി പേരാണ് ഫോണില്‍ വിളിച്ചത്. സുഹൃത്തുക്കളോടും ബന്ധുക്കളോടും മറുപടി പറഞ്ഞ് മടുത്തതായും നടി പറഞ്ഞു. സിനിമാ മേഖലയില്‍ നിന്നു മോശമായ അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടോയെന്നാണ് അന്നത്തെ അഭിമുഖത്തില്‍ ചോദിച്ചത്. ഉണ്ടെന്നായിരുന്നു താന്‍ മറുപടി നല്‍കിയതെന്നും ദിവ്യ വ്യക്തമാക്കി
എല്ലാ രംഗങ്ങളിലുമുള്ളതുപോലെ സീരിയല്‍ രംഗത്തും മോശക്കാരുണ്ട്. ആ സംഭവത്തിനുശേഷം യാത്രയിലും ഷൂട്ടിംഗ് ഇടങ്ങളിലുമെല്ലാം പ്രത്യേകം ശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങിയെന്നും ദിവ്യ വ്യക്തമാക്കിയിരുന്നു. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയിലൂടെ അഭിനയലോകത്തെത്തിയ താരമാണ് ദിവ്യ. സ്ത്രീധനം എന്ന സീരിയലിലെ ദിവ്യ എന്ന കഥാപാത്രം ക്ലിക്കായതോടെയാണ് സ്ത്രീ പ്രേക്ഷകര്‍ക്കിടയില്‍ ഈ പെണ്‍കുട്ടി സ്റ്റാറായത്.