പുലിമുരുകനെ പിന്നിലാക്കുകയായിരുന്നില്ല ലക്ഷ്യം! മോഹൻലാൽ ഫാൻസിന് മറുപടിയുമായി നിർമാതാവ്
പുലിമുരുകൻ ആയിരുന്നില്ല ലക്ഷ്യം, മമ്മൂട്ടിയുടെ നിർമാതാവ് പറയുന്നു...
ആരോപണപ്രത്യാരോപണങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോഴും കുതിച്ചുപായുകയാണ് മമ്മൂട്ടിയുടെ ദി ഗ്രേറ്റ്ഫാദര്‍. കളക്ഷനില്‍ മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത അത്ഭുതകരമായ നേട്ടമാണ് ഈ മമ്മൂട്ടിച്ചിത്രം നേടുന്നത്.
ഗ്രേറ്റ്ഫാദര്‍ നാലുദിവസം കൊണ്ട് 20 കോടി കളക്ഷന്‍ പിന്നിട്ട വിവരം കണക്കുകളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
എന്നാൽ, കണക്കുകൾ വ്യാജമാണെന്നും എണ്ണിയെണ്ണി റിപ്പോർട്ടുകൾ കാണിക്കാൻ പറ്റുമോ എന്നും ചോദിച്ച് മോഹൻലാൽ ഫാൻസ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ഉയരുന്ന ആരോപണങ്ങൾക്കെല്ലാം മറുപടി പറയുകയാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ഷാജി നടേശൻ. ഓൺലൂക്കേഴ്സ് മീഡിയയോടാണ് ഷാജി പ്രതികരിക്കുന്നത്.
7 കോടി പ്രൊജക്ടിൽ ഒരുങ്ങിയ ചെറിയ സിനിമയാണ് ഗ്രേറ്റ് ഫാദർ. പ്രചരിക്കുന്ന എല്ലാ ആരോപണങ്ങൾക്കും തുടർച്ചയായി മറുപടി നൽകാൻ ഞങ്ങൾക്കാകില്ലെന്ന് ഷാജി വ്യക്തമാക്കുന്നു. പുലിമുരുകനോട് മത്സരിക്കുക എന്നോ പുലിമുരുകന്റെ റെക്കോർഡുകൾ തകർക്കുക എന്നതോ ആയിരുന്നില്ല തന്റേയും പൃഥ്വിയുടെയും ലക്ഷ്യമെന്നും ഷാജി വ്യക്തമാക്കുന്നു. നല്ല സിനിമകളെ എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എന്തായാലും ഇപ്പോള്‍ ദി ഗ്രേറ്റ്ഫാദര്‍ 30 കോടി കളക്ഷന്‍ എന്ന നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ക്ക് അഭിമാനമുഹൂര്‍ത്തമാണ് സമാഗതമായിരിക്കുന്നത്.