Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിയുടെ കര്‍ണന് മുമ്പ് മമ്മൂട്ടിയുടെ കര്‍ണന്‍ വരില്ല!

മമ്മൂട്ടിയുടെ കര്‍ണന്‍ എന്ന് സംഭവിക്കും?!

പൃഥ്വിയുടെ കര്‍ണന് മുമ്പ് മമ്മൂട്ടിയുടെ കര്‍ണന്‍ വരില്ല!
, വ്യാഴം, 3 നവം‌ബര്‍ 2016 (15:16 IST)
പൃഥ്വിരാജ് - ആര്‍ എസ് വിമല്‍ ടീമിന്‍റെ കര്‍ണന്‍ വരുന്നതിന് മുമ്പ് മമ്മൂട്ടി നായകനാകുന്ന കര്‍ണന്‍ സംഭവിക്കില്ല എന്നുറപ്പായി. കാരണം, പൃഥ്വിരാജ് ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തകൃതിയായി പുരോഗമിക്കുകയാണ്. 2017ല്‍ ആ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. എന്നാല്‍ മമ്മൂട്ടി - മധുപാല്‍ ടീം കര്‍ണന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഇനിയും ആരംഭിച്ചിട്ടില്ല എന്നാണ് വിവരം.
 
മധുപാലാകട്ടെ തന്‍റെ അടുത്ത ചിത്രമായ ‘ഒരു രാത്രിയുടെ കൂലി’ ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന് ശേഷവും മധുപാലിന് മറ്റൊരു സ്ത്രീപക്ഷ സിനിമ ചെയ്യാനുണ്ടെന്നാണ് അറിയുന്നത്. അതും കഴിഞ്ഞതിന് ശേഷമേ കര്‍ണന്‍റെ ജോലികളിലേക്ക് മധുപാല്‍ കടക്കുകയുള്ളൂ. 75 കോടി ചെലവിട്ടാണ് മമ്മൂട്ടിയുടെ കര്‍ണന്‍ മധുപാല്‍ ഒരുക്കുന്നതെന്ന് സൂചനയുണ്ട്.
 
പൃഥ്വിരാജിന്‍റെ കര്‍ണന്‍ 2018 വിഷു റിലീസാണ് പ്രതീക്ഷിക്കുന്നത്. 300 കോടി രൂപ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ നാല് ഭാഷകളില്‍ ചിത്രീകരിക്കും. 3ഡിയിലായിരിക്കും ആ സിനിമ പുറത്തിറങ്ങുക.
 
മമ്മൂട്ടിയുടെ കര്‍ണന്‍റെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ചിത്രം ഷൂട്ടിംഗ് ആരംഭിക്കാന്‍ ഇനിയും ഏറെക്കാലമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"പുലിമുരുകന്‍ വിജയിക്കുമ്പോള്‍ എനിക്കതില്‍ അഭിമാനിക്കാന്‍ കഴിയില്ല" - മോഹന്‍ലാല്‍ അങ്ങനെ പറഞ്ഞത് എന്തിന് ?!