Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജിനേയും മമ്മൂട്ടിയേയും കടത്തിവെട്ടി ദിലീപ്!

ദിലീപ് പണി തുടങ്ങി!

പൃഥ്വിരാജിനേയും മമ്മൂട്ടിയേയും കടത്തിവെട്ടി ദിലീപ്!
, ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (11:37 IST)
നിലവിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടൻ മോഹൻലാൽ ആണ്. നാല് മുതല്‍ അഞ്ച് കോടി വരെയാണ് മോഹൻലാൽ മലയാളത്തിൽ അഭിനയിക്കാൻ പ്രതിഫലം വാങ്ങുന്നത്. മോഹൻലാലിനു പിന്നിൽ ഇതുവരെ മമ്മൂട്ടി ആയിരുന്നു. രണ്ട് മുതൽ രണ്ടര വരെയായിരുന്നു മമ്മൂട്ടി വാങ്ങിക്കുന്ന പ്രതിഫലം. 
 
പ്രതിഫലത്തിന്റെ കാര്യത്തിൽ ജനപ്രിയ നടൻ ദിലീപ് മമ്മൂട്ടിയെ മറികടന്നിരിക്കുന്നതായി റിപ്പോർട്ട്. രണ്ട് കോടിയായിരുന്നു ദിലീപിന്റെ പ്രതിഫലം. എന്നാൽ, രാമലീലയുടെ അത്ഭുത വിജയത്തെ തുടർന്ന് ദിലിപ് പ്രതിഫലം ഉയർത്തിയിരിക്കുകയാണ്. മൂന്ന് കോടി രൂപയാണ് ഇപ്പോൾ ദിലീപിന്റെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ.
 
പ്രതിസന്ധി ഘട്ടത്തിലും രാമലീല മെഗാഹിറ്റായി പണം വാരുന്നതാണ് ദിലീപിന്റെ ഡിമാന്റ് വര്‍ദ്ധിക്കാന്‍ കാരണം. മൂന്നര കോടി പ്രതിഫലം നല്‍കാമെന്ന് പറഞ്ഞ് താരത്തെ സമീപിച്ചിരിക്കുന്നത് സൗത്ത് ഇന്ത്യയിലെ പ്രമുഖ നിര്‍മാണ കമ്പനിയാണെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.   
 
നിലവിൽ പൃഥ്വിരാജ് രണ്ടു കോടിയും നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ഒന്നര കോടിയുമാണ് പ്രതിഫലം വാങ്ങുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സോളോയുടെ ക്ലൈമാക്‌സ് മാറ്റിയത് പ്രേക്ഷകനെ മുന്നില്‍ കണ്ട് കൊണ്ട് ' : എബ്രഹാം മാത്യു